| Thursday, 26th October 2017, 12:50 pm

കാലാവസ്ഥയല്ല, മാറുന്നത് നമ്മളും നമ്മുടെ ശീലങ്ങളുമാണെന്ന് മോദി; തള്ള് പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാലാവസ്ഥ വ്യതിയാനം ലോകം വളരെ ഗൗരവ്വത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഇതിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും എങ്ങനെ തടയാന്‍ എന്നുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള മോദിയുടെ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മാറുന്നത് കാലാവസ്ഥയല്ല നമ്മളും നമ്മളുടെ ശീലങ്ങളുമാണെന്നാണ് മോദി പറയുന്നത്.

ആസാമിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ മോദി നടത്തതിയ പഴയ പ്രസംഗത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് സംവാദത്തിനിടെ കാലാവസ്ഥ വ്യതിയാനം പരിസ്ഥിതിയില്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളെ കുറിച്ച് ആസാമിലെ ഒരു വിദ്യാര്‍ത്ഥിനി ചോദിക്കുകയായിരുന്നു.

“ഗുരുതരമായ കാലാവസ്ഥ വ്യതിയാനത്തില്‍ അസ്സമില്‍ നിന്നുള്ള ഞങ്ങള്‍ ആശങ്കാകുലരാണ്, പരിസ്ഥിതി സംരക്ഷണത്തിനായി എന്തൊക്കെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കാനാവുമെന്നായിരുന്നു ?” എന്നായിരുന്നു വിദ്യാര്‍ഥിനിയുടെ ചോദ്യം. ഇതിനുള്ള മറുപടിയിലായിരുന്നു മോദിയുടെ വിചിത്ര കണ്ടെത്തല്‍.


Also Read: മാലിന്യസംസ്‌ക്കരണത്തിന്റെ പേര് പറഞ്ഞ് കടപൂട്ടിക്കാന്‍ വരുന്നവന്റെ കൈ വെട്ടണം: ടി. നസറുദ്ദീന്‍


വളരെ ചെറിയ കുട്ടികള്‍ വരെ കാലാവസ്ഥാ വ്യതിയാനത്തെൃക്കുറിച്ചും പരിസ്ഥിതി സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തുന്നത് മഹത്തായ കാര്യമാണെന്ന് പറഞ്ഞ് മറുപടി ആരംഭിച്ച മോദി, ശൈത്യകാലത്ത് പ്രായമേറിയ ആളുകള്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തണുപ്പാണെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ അത് തണുപ്പ് വര്‍ധിച്ചതല്ല, പ്രായാധിക്യം മൂലം തണുപ്പ് സഹിക്കാനുള്ള അവരുടെ ശാരീരിക ക്ഷമതയ്ക്കാണ് കുറവ് വന്നിരിക്കുന്നത്. സമാനമായി കാലവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല. പകരം നമ്മളാണ് മാറിയത്. നമ്മുടെ ശീലങ്ങളാണ് മാറിയത്. ആരോഗ്യകരമല്ലാത്ത നമ്മുടെ ശീലങ്ങളിലൂടെ നമ്മുടെ പരിസ്ഥിതി പൂര്‍ണമായും തകര്‍ക്കപ്പെട്ടിരിക്കുന്നും പറയുകയായിരുന്നു.

കേട്ടിരുന്ന കുട്ടികള്‍ പോലും മോദിയുടെ മറുപടിയില്‍ ഫ്‌ളാറ്റായെന്നാണ് വാസ്തവം. അവരുടെ മുഖത്ത് വിടര്‍ന്ന ചിരി വീഡിയോയില്‍ കാണാം രണ്ട് വര്‍ഷം മുന്‍പാണ് പ്രധാനമന്ത്രി  പ്രസംഗം നടത്തിയതെങ്കിലും മോദിയുടെ പ്രസംഗം ഇപ്പോള്‍ ട്വിറ്ററില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more