Advertisement
India
ചേതന്‍ ഭഗത് എഴുത്തു നിര്‍ത്തുന്നു; ത്രീ മിസ്റ്റേക്‌സിലേ മൂന്നാമത്തേതാകുമോ?; ചേതനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Mar 16, 04:58 pm
Thursday, 16th March 2017, 10:28 pm

മുംബൈ: നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നയാളാണ് ചേതന്‍ ഭഗത്. തന്റെ പുസ്തകങ്ങള്‍ പോലെ തന്നെ ചേതന്റെ ട്വീറ്റുകളും ട്രെന്റുകളായി മാറാറുണ്ട്. മിക്ക ട്വീറ്റുകളും വിവാദങ്ങളാകാറാണ് പതിവ്. നല്ല ട്രോളും കിട്ടാറുണ്ട്. ഇതാ ഒരിക്കല്‍ കൂടി ട്രോളുകള്‍ക്ക് ഇരയായി മാറിയിരിക്കുകയാണ് ചേതന്‍ ഭഗത്.

എഴുത്തു നിര്‍ത്തി ഇനി ഇലക്ട്രിക് കാര്‍ മേഖലയില്‍ ശ്രദ്ധിക്കുവാന്‍ പോകുകയാണെന്ന് പറഞ്ഞ ചേതന്‍ ഭഗതിനു നേരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വര്‍ഷമാണ്. എഴുത്തു നിര്‍ത്തുകയാണെന്നും ഇലക്ട്രിക് കാറുണ്ടാക്കുന്നതിലേക്ക് ശ്രദ്ധിക്കുകയാണെന്നായിരുന്നു ചേതന്‍ ഭഗതിന്റെ ട്വീറ്റ്.

ഇതിനു തൊട്ട് പിന്നാലെയാണ് ചേതന്‍ ഭഗതിനു നേരെ ട്രോള്‍ വര്‍ഷം ആരംഭിച്ചത്. കൊള്ളാവുന്നതൊന്നും ചേതന്‍ ഇത് വരെ എഴുതിയിട്ടില്ലെന്നായിരുന്നു ഭൂരിഭാഗം ട്രോള്‍ ട്വീറ്റുകളിലുമുണ്ടായിരുന്നത്.

ചേതന്റെ പുസ്തകമായ ഹാഫ് ഗേള്‍ഫ്രണ്ടിനെ അനുസ്മരിപ്പിച്ചു കൊണ്ട് ചേതനുണ്ടാക്കുന്ന കാറുകളും ഹാഫ് കാറുകളാകരുതെന്നായിരുന്നു മറ്റൊരു കമന്റ്.


Also Read: ‘ഞാന്‍ ചോദ്യ പുസ്തകം മടക്കി ഫുട്ബോള്‍ ഗ്യാലറിയിലെ കാഴ്ചക്കാരനായി; പിന്നെ ഗോള്‍വല നിറച്ചത് വിനായകനാണ്’; വിനായകനുമായി അഭിമുഖം നടത്തിയ ജിമ്മി ജെയിംസ് പറയുന്നു


ചേതന്‍ എഴുത്തു നിര്‍ത്തിയാല്‍ അര്‍ജുന്‍ കപൂര്‍ ഇനി ഏത് സിനിമയില്‍ അഭിനയിക്കുമെന്നും ചോദിക്കുന്നവരുണ്ട്. ചേതന്റെ ടു സ്‌റ്റേറ്റ്‌സിലെ നായകനായിരുന്ന അര്‍ജുന്‍ തന്നെയാണ് ഹാഫ് ഗേള്‍ഫ്രണ്ടിലേയും നായകന്‍.

ചേതന്‍ ഭഗത് ജീവിതത്തില്‍ മൂന്ന് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ഒന്ന്, പുസ്തകങ്ങള്‍ എഴുതിയത്. രണ്ട്, ട്വിറ്ററില്‍ അക്കൗണ്ടെടുത്തത്. മൂന്നാമത്തേതാകും പുതിയ പദ്ധതിയെന്നായിരുന്നു മറ്റൊരു കമന്റ്.