| Thursday, 17th September 2020, 10:10 am

മോദിയുടെ പിറന്നാളല്ല, ദേശീയ തൊഴില്ലായ്മ ദിനം, ട്വിറ്ററില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് ട്വിറ്ററില്‍ വന്‍ ചര്‍ച്ച. മോദിക്ക് പിറന്നാള്‍ ആശംസകളുമായി ഒരു വിഭാഗം വന്നപ്പോള്‍ മോദിയുടെ പിറന്നാള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മറ്റൊരു വിഭാഗം രംഗത്തെത്തി.

മോദിയുടെ പിറന്നാള്‍ ദിനം നാഷണല്‍ അണ്‍എംപ്ലോയ്‌മെന്റ് എന്ന പേരിലാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നത്. ഈ ഹാഷ്ടാഗില്‍ 14 ലക്ഷം ട്വീറ്റുകളാണ് ഇതുവരെ വന്നിരിക്കുന്നത്.

ട്വീറ്റുകളിങ്ങനെ,

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാള്‍ ദിനമാണിന്ന്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് മോദിയുടെ പിറന്നാള്‍.

അതേ സമയം മോദിയുടെ പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 20 വരെ നീളുന്ന സേവനവാര പരിപാടികളാണ് ബി.ജെ.പി ആഹ്വാനം ചെയ്യുന്നത്. സ്വച്ചഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിപാടികളാണ് ബി.ജെ.പി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more