ന്യൂയോര്‍ക്ക്: കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചാലും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന് വ്യക്തമാക്കി ട്വിറ്റര്‍. ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി ആണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് മാസം ആദ്യം മുതല്‍ കമ്പനിയിലെ 5000 ത്തോളം ജീവനക്കാര്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഈ സംവിധാനം ഫലപ്രദമായെന്നും അതിനാല്‍ ഇത് അതിനാല്‍ ഇത് തുടരാന്‍ ആഗ്രഹിക്കുന്നു എന്നും ജാക്ക് ഡോര്‍സി പറയുന്നു.
‘ ഞങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സാഹചര്യം അനുകൂലമാണെങ്കില്‍, അവരത് എല്ലായ്‌പ്പോഴും തുടരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങള്‍ നടപ്പാക്കും,’ ജാക്ക് ഡോര്‍സി ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു.
അതേ സമയം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പറ്റാത്തവര്‍ക്കായി ഈ വര്‍ഷം അവസാനം ഓഫീസ് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. സെപ്റ്റംബറിന് മുമ്പ് ഓഫീസ് തുറക്കില്ല.
ലോകത്താകെ 35 ഓഫറീസുകളാണ് ട്വിറ്ററിനുള്ളത്. ന്യൂദല്‍ഹിയിലും ഓഫീസുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ട്വിറ്റര്‍ ആസ്ഥാനം. നേരത്തെ ഫേസ്ബുക്കും ഗൂഗിളും 2020 ല്‍ മുഴുവനും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന് വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക