| Sunday, 16th May 2021, 9:16 pm

ഇതിനെക്കാള്‍ നന്നായി ആരും ആരേയും കെട്ടിപ്പിടിച്ചുകാണില്ല; കിസ് ആന്റ് ഹഗ് ഹാഷ്ടാഗില്‍ വൈറലായി രാഹുല്‍- മോദി കെട്ടിപ്പിടുത്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്വിറ്ററില്‍ ഇപ്പോള്‍ വളരെ വേഗത്തില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ് കിസ് ആന്റ് ഹഗ് ഹാഷ്ടാഗ്. കുറഞ്ഞനേരം കൊണ്ട് നിരവധിപേരാണ് ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

കൂട്ടത്തില്‍ വൈറലായിരിക്കുന്നത് പ്രധാനമന്ത്രി മോദിയുടേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടേയും ചിത്രമാണ്. ലോക്‌സഭയിലെ പ്രസംഗത്തിനിടെ രാഹുല്‍ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം നിരവധിപേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കിസ് ആന്റ് ഹഗ് അവാര്‍ഡ് ഗോസ് ടു രാഗ, മികച്ച കിസ് ആന്റ് ഹഗിലേക്ക് ഒരു തിരിഞ്ഞുനോട്ടം, ഇതിനെക്കാള്‍ നന്നായി ആരും കെട്ടിപ്പിടിച്ചുകാണില്ല എന്നിങ്ങനെ രസകരമായ ട്വീറ്റകളാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വരുന്നത്.

മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെയാണ് 2018 ല്‍ നാടകീയരംഗങ്ങള്‍ക്ക് ലോക്‌സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. രൂക്ഷമായ വിമര്‍ശന പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയെ രാഹുല്‍ കെട്ടിപ്പിടിക്കുകയായിരുന്നു.

നിങ്ങള്‍ക്ക് ഞാന്‍ പപ്പു ആയിരിക്കും. പക്ഷേ എന്റെ ഉള്ളില്‍ ഇന്ത്യയാണെന്നും നിങ്ങളോട് യാതൊരു വെറുപ്പുമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. ശേഷം തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ രാഹുല്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടിത്തിനടുത്തേക്ക് പോയി മോദിയെ കെട്ടിപ്പിടുക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു രാഹുലിന്റെ നീക്കം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Twitter Tending Kiss and Hug hashtag, Rahul- Modi Hugging Pic

We use cookies to give you the best possible experience. Learn more