| Monday, 20th June 2022, 12:19 am

ഇത്ര അഹങ്കാരം പ്രതീക്ഷിച്ചില്ല; ഗ്രൗണ്ട് സ്റ്റാഫിനോട് അപമര്യാദയായി പെരുമാറിയന്നൊരോപിച്ച് ഋതുരാജ് ഗൈയ്ക്വാദിനെ 'എയറില്‍' കേറ്റി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയില്‍ സമനിലയായി.

മത്സരത്തിന് ശേഷം ട്വിറ്ററില്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ ഋതുരാജ് ഗെയക്വാദിനെ ‘എയറില്‍’ കേറ്റിയിരിക്കുകയാണ്. ഡഗ് ഔട്ടില്‍ തന്റെ കൂടെ സെല്‍ഫി എടുക്കാന്‍ വന്ന ഗ്രൗണ്ട് ജീവനക്കാരനോട് അഹങ്കാരം കാണിച്ചു എന്നാണ് ഗെയ്ക്വാദിന് മുകളില്‍ ആരോപികപ്പെട്ട കുറ്റം.

ഗെയ്ക്വാദ് ഗിയര്‍ ധരിച്ച് ഡഗൗട്ടില്‍ ഇരിക്കുന്നത് കാണാം, അപ്പോഴാണ് ഒരു ഗ്രൗണ്ട്സ്മാന്‍ തന്റെ അരികിലിരുന്ന് ഒരു ചിത്രം ആവശ്യപ്പെടുന്നത്. ഗെയ്ക്വാദ് അയാളോട് കുറച്ച് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഫോട്ടോ അഭ്യര്‍ത്ഥന നിര്‍ന്ധിക്കുന്നു. ഇതാണ് ട്വിറ്ററില്‍ വൈറലാകുന്ന വീഡിയോ.

ഇത് ആരാധകരില്‍ നിന്ന് അങ്ങേയറ്റത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ‘ആറ്റിറ്റിയൂഡ്’ കാണിച്ചതിനും തൊഴിലാളിയോട് മോശമായി പെരുമാറിയതിനും അവരില്‍ ഭൂരിഭാഗവും ഗെയ്ക്വാദിനെ ആക്ഷേപിച്ചു. എന്നാല്‍ ഗെയ്ക്വാദിന്റെ കൂടെ നില്‍ക്കുന്നവരേയും ട്വിറ്ററില്‍ കാണാം.

കൊവിഡ് കാലഘട്ടത്തില്‍ പരമാവധി ആള്‍ക്കാരില്‍ നിന്നും വിട്ടുനിന്നാണ് മത്സരം സംഘടിപ്പിക്കാറുള്ളത്. ബയോ ബബിളില്‍ കഴിയുന്ന കളിക്കാരുടെ മനോനിലയും ആള്‍ക്കാര്‍ മാനിക്കേണ്ടതുണ്ട്. എന്നാല്‍ ഒരുപാട് പേര്‍ ഇതൊന്നും മുഖവിലക്കെടുക്കുന്നില്ല എന്നതാണ് വാസ്തവം.

മുന്‍ കാലത്ത് കൊവിഡ് ഗെയ്ക്വാദിന് കൊവിഡ് ബാധിച്ചിരുന്നു എന്നത് മറ്റൊരു വാസ്തവം.

ഇടക്കാലത്ത് വാതുവെപ്പുകാര്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ വേഷത്തില്‍ ഗ്രൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയും നിലനിന്നിരുന്നു. ഈ കാരണം കൊണ്ട് ഗെയ്ക്വാദിന്റെ കൂടെ നില്‍ക്കുന്നവര്‍ കുറച്ചൊന്നുമല്ല.

എന്തായാലും ഇതിന്റെ പേരില്‍ നല്ല പോരാണ് ട്വിറ്ററില്‍ നടക്കുന്നത്.

Content Highlights: Twitter Slams Rithuraj Gaikward for his behavior towards groundsman

Latest Stories

We use cookies to give you the best possible experience. Learn more