മുംബൈ: ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ഹോങ്കോംഗിനോട് കഷ്ടിച്ച് ജയിച്ച ടീം ഇന്ത്യയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. ദുര്‍ബലരായ ഹോങ്കോംഗിനോട് വന്‍ മാര്‍ജിനില്‍ ജയം കൊതിച്ചിറങ്ങിയ ഇന്ത്യ ഇന്നലെ 26 റണ്‍സിനായിരുന്നു ജയിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ നാണംകെട്ട തോല്‍വിയ്ക്കുശേഷം മികച്ച ജയം തേടിയായിരുന്നു ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങിയത്. എന്നാല്‍ നിറംമങ്ങിയ ജയം ആരാധകരെയും ചൊടിപ്പിച്ചിരിക്കുകയാണ്.
ALSO READ: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ആവേശപ്പോര്; ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും
1983 ന് ശേഷമുള്ള മികച്ച ഏകദിന ടീം എന്ന ശാസ്ത്രിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് എന്നായിരുന്നു ടീമിന്റെ പ്രകടനത്തില്‍ ഗൗരവ് സേതി എന്നയാളുടെ കമന്റ്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിടെ 20 വര്‍ഷത്തെ ഏറ്റവും മികച്ച ടീമെന്ന് ശാസ്ത്രി ഇന്ത്യന്‍ ടീമിനെ വിശേഷിപ്പിച്ചിരുന്നു.
ആരാധകര്‍ മാത്രമല്ല, മുന്‍താരങ്ങളും ടീമിന്റെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ചും ഹോങ്കോംഗിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ഹോങ്കോംഗിനെ 116 റണ്‍സിന് പുറത്താക്കിയ പാകിസ്താനെയാണ് ഇന്ത്യ ഇനി നേരിടാനുള്ളതെന്നും ട്വീറ്റില്‍ ഓര്‍മിപ്പിക്കുന്നു.
ALSO READ: മെസിക്ക് ഹാട്രിക്ക്; പി.എസ്.വി. ഐന്തോവനെ കെട്ടുകെട്ടിച്ച് ബാര്‍സലോന -വീഡിയോ
ഐ.സി.സി ഏകദിന റാങ്കിങില്‍ ആദ്യ പതിനാലില്‍ പോലുമില്ലാത്ത ഹോങ്കോങ് ഇന്ത്യയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. അര്‍ധ സെഞ്ചുറി തികച്ച് 174 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ റഥും നിസാഖത്ത് ഖാനും മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നാലെ വന്നവര്‍ വിക്കറ്റ് കളഞ്ഞതാണ് ഹോങ്കോങിന് വിനയായത്. അരങ്ങേറ്റ മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമദിന്റെ പ്രകടനമാണ് ഹോങ്കോങിന് തിരിച്ചടിയായത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുക്കുകയായിരുന്നു. 15 ഫോറും രണ്ട് സിക്‌സറുകളുടേയും പിന്‍ബലത്തില്‍ 127 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ചുറി തികച്ച അമ്പാട്ടി റായിഡുവിന്റെ ഇന്നിങ്‌സും ഇന്ത്യയ്ക്ക് തുണയായി.
WATCH THIS VIDEO: