| Monday, 19th March 2018, 9:48 am

'ഇന്ത്യയെ തോല്‍പ്പിക്കുന്നതിലും എളുപ്പത്തില്‍ ആധാര്‍ കാര്‍ഡ് കിട്ടുമെന്ന് ബംഗ്ലാദേശിന് വീണ്ടും മനസിലായി'; നിദാഹസ് ട്രോഫി ഫൈനലില്‍ തോറ്റ ബംഗ്ലാദേശിനെ ട്രോളി സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര 20 ട്വന്റി കിരീട പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യയെ അഭിനന്ദിച്ചും ബംഗ്ലാദേശിനെ ട്രോളിയും സോഷ്യല്‍ മീഡിയ. ഇന്ത്യയ്ക്കതിരെ വിജയം നേടാന്‍ ബംഗ്ലാദേശിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ആരാധകര്‍ പറയുന്നത്.

” ഇന്ത്യയെ തോല്‍പ്പിക്കുന്നതിലും എളുപ്പത്തില്‍ ആധാര്‍ കിട്ടുമെന്ന ബംഗ്ലാദേശ് ഒരിക്കല്‍ കൂടി മനസിലാക്കിയിരിക്കുന്നു” എന്നാണ് വിനോദ് രാംനാഥിന്റെ ട്വീറ്റ്. എവിടെപ്പോയി ബംഗ്ലാകളുടെ നാഗാ നൃത്തം എന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പേജില്‍ വന്ന ട്വീറ്റ്.


Related News:  അവസാന പന്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച കാര്‍ത്തികിന്റെ മാസ്മരിക സിക്‌സ് കാണാം


ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ ജയിച്ചത്. അവസാന പന്തിനെ ഗാലറി കടത്തി ഇന്ത്യക്ക് വിജയമൊരുക്കിയത് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികയിരുന്നു.

ആറു വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യമായ 167 റണ്‍സ് സ്വന്തമാക്കിയത്. ഇതോടെ ബംഗ്ലാ കടുവകളെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കപ്പുയര്‍ത്തി.

മത്സരം കൈവിടുമെന്ന സാഹചര്യത്തില്‍ അവസാന രണ്ട് ഓവറില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തികിന്റെ മാസ്മരിക ബാറ്റിങ്ങ് പ്രകടനമാണ് (8 പന്തില്‍ 29 റണ്‍സ്) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ജയിക്കാന്‍ അവസാന രണ്ട് ഓവറില്‍ 34് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്കായി അവസാന പന്തില്‍ സിക്‌സ് പായിച്ചാണ് കാര്‍ത്തിക് ബംഗ്ലാദേശില്‍നിന്ന് വിജയം തട്ടിയെടുത്തത്. 12 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 34 റണ്‍സില്‍ 29 റണ്‍സും കാര്‍ത്തികിന്റെ ബാറ്റില്‍ ബാറ്റില്‍ നിന്നായിരുന്നു. സ്‌കോര്‍; ബംഗ്ലാദേശ് 20 ഓവറില്‍ 166/8. ഇന്ത്യ 20 ഓവറില്‍ 168/4.

ചില രസകരമായ ട്വീറ്റുകള്‍ കാണാം:

Latest Stories

We use cookies to give you the best possible experience. Learn more