ന്യൂദല്‍ഹി: കയ്യേറ്റമെന്ന പേരില്‍ ദല്‍ഹി ജഹാംഗിര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന നടപടിയില്‍ ട്വിറ്ററി വ്യാപക പ്രതിഷേധം.
#Bulldozer ട്വിറ്ററില്‍ ഇന്ത്യയില്‍ ട്രന്റിംഗില്‍ ഒന്നാമതുള്ളത്. #StopBulldozingMuslimHousse ഹാഷ് ടാഗും ട്രന്റിംഗിലുണ്ട്. വിമര്‍ശകരെയും പ്രതിഷേധകരെയും അടിച്ചമര്‍ത്താന്‍ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ബി.ജെ.പി സര്‍ക്കാറുകള്‍ ഉപയോഗിച്ച ബുള്‍ഡോസര്‍ തന്ത്രം ഹനുമാന്‍ ജയന്തിയെ സംഘര്‍ഷം നടന്ന ദല്‍ഹി ജഹാംഗീര്‍പുരിയിലും നടത്തുന്നു എന്നാണ് വിമര്‍ശനങ്ങള്‍.
അതേസമയം, കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. എന്നാല്‍ ഉത്തരവ് കയ്യില്‍ കിട്ടുന്നതുവരെ പൊളിക്കല്‍ നടപടി തിടരുമെന്നാണ് ദല്‍ഹി കോര്‍പറേഷന്‍ അധികൃതര്‍ അറിയിക്കുന്നത്.
അനധികൃത കെട്ടിടങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ കെട്ടിടങ്ങള്‍ പൊളിച്ച് തുടങ്ങിയത്.
#StopBulldozingMuslimHomes #stopbulldozingmuslimhouse
Bulldozers are causing much destructions to humans than Military Tanks Now pic.twitter.com/wmNyJQLDOl
— Alauddin Raja (@Alauddin2100) April 20, 2022