ഇതിന്റെ ആദ്യപടിയായി അമേരിക്കയിലെ ചെറിയ ശതമാനം ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ട്വീറ്റിലൂടെ പര്‍ചേസിങ് നടത്താന്‍ സാധിക്കും. ഒരു ട്വീറ്റിലൂടെ എളുപ്പത്തില്‍ ഷോപ്പിങ്ങ് നടത്താനാവുന്ന സംവിധാനം ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാവുമെന്നാണ് ട്വിറ്റര്‍ അധികൃതര്‍ അവകാശപ്പെടുന്നത്.
ഓണ്‍ലൈന്‍ വിപണന രംഗത്ത് സജീവമാവാനായി ഇ- കൊമ്മേഴ്‌സ് രംഗത്തെ പ്രമുഖരായ മൂസിക് റ്റുഡേ, ഗംറോഡ് തുടങ്ങിയ കമ്പനികളുമായി ധാരണയിലെത്തിയതായി ട്വിറ്റര്‍ അധികൃതര്‍ ബ്ലോഗിലൂടെ അറിയിച്ചു.