സുന്ദര്‍ പിച്ചൈ, സത്യ നാദല്ലെ, അരവിന്ദ് കൃഷ്ണ, ശാന്തനു നാരായണ്‍, രഘു രഘുറാം ഇവരില്‍ മിനിമം രണ്ട് പേരുടെ പേരെങ്കിലും നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവാം. ലോകത്തെ ടെക്നോളജി ഭീമന്മാരായ ഗൂഗിള്‍, മൈക്രോ സോഫ്റ്റ്, ഐ.ബി.എം, അഡോബ്, വി.എം. വെയര്‍ എന്നീ കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യക്കാരാണിത്. ഈ കൂട്ടത്തിലേക്ക് കഴിഞ്ഞ ദിവസം കടന്നുവന്നയാളാണ് പരാഗ് അഗര്‍വാള്‍.
ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനത്ത് നിന്നും ജാക്ക് ഡോര്‍സി പടിയിറങ്ങുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒപ്പം ഇനി ആ സ്ഥാനത്തേക്ക് വരാന്‍ പോകുന്നത് ആരാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പരാഗ് അഗര്‍വാള്‍ എന്ന പേര് ഇന്നലെ മുതല്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. പരാഗിനെ കുറിച്ച് ഇപ്പോഴാണ് ലോകം ചര്‍ച്ച ചെയ്യുന്നതെങ്കിലും ടെക് ലോകത്ത് പരാഗ് അഗര്‍വാള്‍ എന്ന പേര് നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു.
ആരാണ് പരാഗ് അഗര്‍വാള്‍? മുംബൈ സ്വദേശിയും ബോംബെ ഐ.ഐ.ടി മുന്‍ വിദ്യാര്‍ത്ഥിയുമായ പരാഗ് ട്വിറ്ററില്‍ ചേര്‍ന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ തലപ്പത്തേക്ക് എത്തിയതെങ്ങനെ? പരാഗ് അഗര്‍വാളിന്റെ വരവ് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പ്രശ്നങ്ങളെ എങ്ങനെയായിരിക്കും ബാധിക്കുക? ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍ പരിശോധിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Twitter new CEO Parag Agrawal life and works