ട്വിറ്ററിന് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തി നൈജീരിയ
World News
ട്വിറ്ററിന് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തി നൈജീരിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2021, 11:17 pm

അബുജ: ട്വിറ്ററിന് നിരോധനം ഏര്‍പ്പെടുത്തി നൈജീരിയ. ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കുകയാണെന്ന് മന്ത്രി ലായ് മുഹമ്മദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് നടപടി. രാജ്യത്തിന്റെ നിലനില്‍പ്പിനെ ട്വിറ്റര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണെന്നും രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടത്തുന്നതായും മന്ത്രി ലായ് മുഹമ്മദ് ആരോപിച്ചു.

ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നിര്‍ത്തിവെക്കുകയാണെന്ന് മന്ത്രാലയ സ്പെഷ്യല്‍ അസിസ്റ്റന്റ് സെഗുന്‍ അഡെമിയാണ് പറഞ്ഞത്. ജൂണ്‍ ഒന്നിനാണ് പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തത്.

 

Content Highlights: Twitter “Indefinitely” Suspended In Nigeria Days After It Removed President’s Tweet