| Thursday, 13th April 2017, 12:41 pm

അംബേദ്കറിന് ആദരവുമായി ട്വിറ്റര്‍; ജയന്തിയോടനുബന്ധിച്ച് പ്രത്യേക ഇമോജി പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍ അംബേദ്കറിന് ആദരവുമായി ട്വിറ്റര്‍. അംബേദ്കറിന്റെ 124ാം ജയന്തിയോടനുബന്ധിച്ച് അംബേദ്കറുടെ ഇമോജി പുറത്തിറക്കിയാണ് ട്വിറ്റര്‍ ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത്.


Also read ‘ഒടുവില്‍ തനിനിറം പുറത്തെടുത്ത് യോഗി’; പിന്നോക്ക സമുദായത്തിനുള്ള ഉന്നത വിദ്യാഭ്യസ സംവരണങ്ങള്‍ എടുത്ത് കളഞ്ഞ് യു.പി സര്‍ക്കാര്‍


#AmbedkarJayanti എന്ന ഹാഷ്ടാഗുമായാണ് ഇമോജി ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെടുക. ഇതിനു പുറമേ #DalitLivesMatter, #JaiBhim, എന്നീ ടാഗുകളിലും അംബേദ്കര്‍ ഇമോജി ട്വിറ്ററില്‍ ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും ഹാഷ്ടാഗുകളുണ്ട്. ഏപ്രില്‍ 14നാണ് ലോകം അംബേദ്കര്‍ ജയന്തി ആഘോഷിക്കപ്പെടുന്നത്.

#DalitLivesMatter എന്ന ഹാഷ്ടാഗിലൂടെ ഭരണഘടനശില്‍പ്പിക്ക് പുറമേ ദളിത് പോരാട്ടങ്ങളുടെ നായകന്‍ എന്ന നിലയിലും ട്വിറ്റര്‍ അംബേദ്കറിനെ ആദരിക്കുന്നു.

നേരത്തെ അംബേദ്കറിന്റെ 124ാം ജന്മവാര്‍ഷികത്തിന് അംബേദ്കര്‍ ഡൂഡില്‍ പുറത്തിറക്കി ഗൂഗിളും അംബേദ്കറിനെ ആദരിച്ചിരുന്നു. ജാതീയ പ്രശ്‌നങ്ങളുടെ പേരില്‍ ഒരു വിഭാഗം ക്യാമ്പസുകളില്‍ പോലും ഭരണകൂട ഭീകരതയ്ക്കിരയാകുന്ന സാഹചര്യത്തിലാണ് അംബേദ്കറിന് ആദരവുമായി സേഷ്യല്‍മീഡിയകള്‍ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

We use cookies to give you the best possible experience. Learn more