| Tuesday, 23rd March 2021, 5:05 pm

ട്വിറ്റര്‍ സ്ഥാപകന്റെ ആദ്യ ട്വീറ്റ് വിറ്റുപോയി: ലേലത്തുക കേട്ട് ഞെട്ടി ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ട്വിറ്റര്‍ സ്ഥാപകനാ ജാക്ക് ഡോര്‍സിയുടെ ആദ്യ ട്വീറ്റ് വിറ്റു പോയത് കോടികള്‍ക്ക്. 21 കോടിയിലേറെ തുകയ്ക്കാണ് ട്വീറ്റ് വിറ്റുപ്പോയത്. ‘just setting up my twttr’ എന്നാണ് ഈ ആദ്യ ട്വീറ്റ്. ട്വിറ്റര്‍ സ്ഥാപിച്ച ശേഷമുള്ള ഈ ട്വീറ്റ് 2006 മാര്‍ച്ച് 21നാണ് ജാക്ക് ഡോര്‍സി ട്വീറ്റ് ചെയതത്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി തന്റെ ആദ്യ ട്വീറ്റ് ലേലത്തിന് വെക്കുകയാണെന്ന് ജാക്ക് ഡോര്‍സി തന്നെ നേരത്തെ അറിയിച്ചിരുന്നു.

മലേഷ്യയില്‍ നിന്നുള്ള സിന എസ്റ്റാവിയാണ് ട്വിറ്ററിലെ ഈ ആദ്യ ട്വീറ്റ് കോടികള്‍ നല്‍കി സ്വന്തമാക്കിയത്. മോണലിസ പെയ്ന്റിംഗ് സ്വന്തമാക്കുന്നതിന് തുല്യമാണ് ഈ ട്വീറ്റ് സ്വന്തമാക്കുന്നതെന്ന് സിന പറഞ്ഞു.

‘ഇത് വെറുമൊരു ട്വീറ്റല്ല! മോണ ലിസ പെയിന്റിംഗിന്റെ മൂല്യം തിരിച്ചറിഞ്ഞത് പോലെ വര്‍ഷങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ ഈ ട്വീറ്റിന്റെ മൂല്യവും തിരിച്ചറിയും,’ സിന എസ്റ്റാവി ട്വീറ്റ് ചെയ്തു.

വാല്യുബിള്‍സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വെച്ചായിരുന്നു ഈ ട്വീറ്റിന്റെ ലേലം നടന്നത്. മാര്‍ക്കറ്റിലെ പുതിയ ക്രിപ്‌റ്റോകറന്‍സിയും ബിറ്റ്‌കോയിന്റെ എതിരാളിയുമായ എഥര്‍ ആണ് ഈ ലേലത്തില്‍ ഉപയോഗിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Twitter founder Jack Dorsey’s first ever tweet sells for millions

We use cookies to give you the best possible experience. Learn more