അര്‍ജന്റീന-ജമൈക്ക ഫ്രണ്ട്‌ലീ മത്സരത്തില്‍ അര്‍ജന്റീന മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ മെസിയെ അഭിനന്ദിച്ച് ഒരുപാട് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. 34 വയസ് കഴിഞ്ഞിട്ടും ഗോളുകളും അസിസ്റ്റുകളും സ്വന്തമാക്കുന്ന തിരക്കിലാണ് മെസി.
മത്സരത്തിന് ശേഷം ട്വിറ്ററില്‍ ആരാധകര്‍ മെസിയെ പുകഴ്ത്തിയും അദ്ദേഹത്തിന്റെ ഏറ്റവും വലിയ കോമ്പിറ്റീറ്ററായ റൊണാള്‍ഡോയെ ഇകഴ്ത്തിയും രംഗത്തെത്തിയിരുന്നു.
ജമൈക്കക്കെതിരായ മത്സരത്തില്‍ മെസി മികവ് കാണിച്ചപ്പോള്‍ ഇപ്പുറം നാഷന്‍സ് ലീഗില്‍ സ്‌പെയ്‌നെതിരെ റൊണാള്‍ഡോ വളരെ മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്.
ജമൈക്കക്കെതിരെ മൂന്ന് ഗോളിനായിരുന്നു അര്‍ജന്റൈന്‍ വിജയം. അര്‍ജന്റീനക്കായി ജൂലിയന്‍ അല്‍വാരസ് ഒരു ഗോള്‍ നേടിയപ്പോള്‍ മെസി രണ്ട് ഗോള്‍ നേടി.
13ാം മിനിട്ടില്‍ ലൗറാ മാര്‍ട്ടിനസിന്റെ അസിസ്റ്റില്‍ അല്‍വാരസായിരുന്നു ആദ്യ ഗോള് നേടിയത്. മത്സരത്തിന്റെ തുടക്കം തൊട്ട് മികച്ച ആധിപത്യം സൃഷ്ടിക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചിരുന്നുവെങ്കിലും ഒരു ഗോള്‍ മാത്രമാണ് ആദ്യ പകുതിയില്‍ നേടാന്‍ സാധിച്ചത്. പിന്നീട് മത്സരത്തിന്‍രെ അവസാന മിനിട്ടുകളിലാണ് അര്‍ജന്റീനക്ക് രണ്ട് ഗോള്‍ വലയിലെത്തിക്കാന്‍ സാധിച്ചത്.
56ാം മിനിട്ടിലായിരുന്നു മെസി ഗ്രൗണ്ടിലെത്തിയത്. അല്ലെങ്കില്‍ തന്നെ അര്‍ജന്റൈന്‍ താരങ്ങളുടെ മുമ്പില്‍ വലഞ്ഞ ജമൈക്കന്‍ താരങ്ങള്‍ മെസിയുടെ വരവില്‍ പൂര്‍ണമായും അടപടലമാകുകയായിരുന്നു. 86ാം മിനിട്ടിലും 89ാം മിനിട്ടിലും രണ്ട് ക്ലാസ് ഗോള്‍ നേടി മെസി അയാളുടെ ജോലി പൂര്‍ത്തിയാക്കി.
ലൗട്ടാറോ മാര്‍ട്ടിനെസിന് പകരമായിരുന്നു മെസി ഗ്രൗണ്ടിലെത്തിയത്. സെല്‍സോയുടെ അസിസ്റ്റില്‍ ബോക്‌സിന് വെളിയില്‍ നിന്നും തൊടുത്ത് വിട്ട ഒരു ലോ ഗ്രൗണ്ട് ഷോട്ടിലൂടെയായിരുന്നു മെസി ആദ്യ ഗോള് നേടിയത്.
പിന്നീട് 89ാം മിനിട്ടില്‍ ലഭിച്ച ഫ്രീകിക്ക് ജമൈക്ക സൃഷ്ടിച്ച വാളിനെ കബിളിപ്പിച്ച് മെസി ഗോളാക്കി മാറ്റുകയായിരുന്നു. മെസിയുടെ ഒരു കേക്ക്‌വാക്ക് ഫ്രീകിക്ക് ഗോളിനായിരുന്നു ആരാധകര്‍ സാക്ഷിയായത്. ഏറെ നാളായി ആരാധകര്‍ മിസ് ചെയ്തിരുന്ന മെസിയുടെ ഫ്രീകിക്ക് ഗോള്‍ ഇന്ന് കാണാന്‍ സാധിച്ചു.
മത്സരത്തിന്റെ സമഗ്ര മേഖലയിലും അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു കാണാന്‍ സാധിച്ചത്. 67 ശതമാനം ബോള്‍ പൊസെഷന്‍ നിലനിര്‍ത്തിയ അര്‍ജന്റൈന്‍ പട 17 ഷോട്ടുകളാണ് തൊടുത്തത്. ജമൈക്കയാകട്ടെ രണ്ടെണ്ണവും.
മത്സരം വിജയിച്ചതോടെ തോല്‍വി അറിയാതെയുള്ള അര്‍ജന്റീനയുടെ മത്സരങ്ങളുടെ എണ്ണം 35 ആയി. ലോകകപ്പിന് ഞങ്ങള്‍ ഒരുങ്ങി കഴിഞ്ഞുവെന്ന് അര്‍ജന്റൈന്‍ പടയും ലയണല്‍ സ്‌കലോനിയും എന്ന് വിളിച്ചോതുന്ന പ്രകടനമാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക.
മെസി 35 മിനിട്ടില്‍ അടിച്ച ഗോള്‍ പോലും റൊണാള്‍ഡോക്ക് ആ സീസണില്‍ അടിക്കാന്‍ സാധിച്ചില്ലെന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തിരുന്നു. ഗോട്ട് ഡിബേറ്റില്‍ ആര്‍ക്കേലും ഇനി സംശയമുണ്ടോ എന്നും ആരാധകര്‍ ട്വീറ്റ് ചെയ്തിരുന്നു.
ബാലന്‍ ഡി ഓര്‍ നേമിനേഷനില്‍ മെസിക്ക് മുമ്പില്‍ എത്തിയ മുപ്പത് പേരെ അറസ്റ്റ് ചെയ്യണമെന്നും ട്വീറ്റുകളുണ്ട്.
Messi played for 35 minutes and in that time he scored twice the goals Ronaldo has scored in the season and its almost October. pic.twitter.com/MThJbhesWx
Lionel Messi casually comes on as a substitute after having started the game on the bench with cold like symptoms, scores a goal from outside of the penalty area and minutes later scores a free kick. The GOAT. 🐐🇦🇷 pic.twitter.com/6UturDlHQD
All 30 Nominees of Ballon D’or should be arrested immediately for a crime of getting Ranked over the best player in the world 🐐 pic.twitter.com/YDQmT0gGpE