വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളുടെ വസ്തുതകള്‍ പരിശോധിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി ട്വിറ്റര്‍.
മെയില്‍ ഇന്‍ വോട്ടിംഗിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റില്‍ ട്വിറ്റര്‍ ഫാക്ട് ചെക്കിംഗ് ലിങ്ക് ഉള്‍പ്പെടുത്തി.
മെയില്‍-ഇന്‍ ബാലറ്റുകള്‍ തട്ടിപ്പാണ് എന്ന തരത്തിലായിരുന്നു ട്രംപിന്റെ ട്വീറ്റ്.
തട്ടിപ്പിനെക്കാള്‍ കുറഞ്ഞൊന്നും മെയില്‍ ഇന്‍ ബാലറ്റ് കൊണ്ട് ഉണ്ടാകാന്‍ സാധ്യതിയില്ലെന്ന് ട്രംപ് ട്വീറ്റില്‍ പറയുന്നു. മെയില്‍ ബോക്‌സുകള്‍ കവര്‍ന്നെടുക്കപ്പെടുമെന്നും ബാലറ്റുകള്‍ വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും നിയമവിരുദ്ധമായി അച്ചടിക്കുകയും കൃത്രിമമായി ഒപ്പിടുകയും ചെയ്യപ്പെടാമെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയയില്‍ മെയില്‍-ഇന്‍ വോട്ടിംഗ് വിപുലീകരിക്കാനുള്ള ശ്രമം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്.
എന്നാല്‍ ട്രംപിന്റെ ട്വീറ്റില്‍ വസ്തുതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് വോട്ടര്‍മാരുടെ തട്ടിപ്പിനെക്കുറിച്ച് നിരവധി അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നെന്നും ഈ അവകാശവാദങ്ങള്‍ക്ക് തെളിവില്ലെന്ന് സി.എന്‍.എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയവ വ്യക്തമാക്കുന്നുണ്ടെന്നും മെയില്‍-ഇന്‍ ബാലറ്റ് വളരെ അപൂര്‍വമായി മാത്രമാണ് തട്ടിപ്പുമായി ബന്ധപ്പെട്ടിട്ടുള്ളതെന്ന് വിദഗ്ദ്ധര്‍ പറയുന്നെന്നും ട്വിറ്റര്‍ ഉള്‍പ്പെടുത്തിയ ഫാക്ട് ചെക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാന്‍ പറ്റും.
ഇതാദ്യമായാണ് ട്രംപിന്റെ ട്വീറ്റില്‍ ഫാക്ട് ചെക്ക് ലേബല്‍ ഉള്‍പ്പെടുത്തുന്നതെന്ന് ട്വിറ്റര് പറഞ്ഞു.