Advertisement
national news
അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്ത് ട്വിറ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 13, 05:19 am
Friday, 13th November 2020, 10:49 am

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്ത് ട്വിറ്റര്‍. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പ്രൊഫൈല്‍ പിക്ചര്‍ അപ്രത്യക്ഷമാവുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ പുനസ്ഥാപിക്കുകയും ചെയ്തു.

‘ അശ്രദ്ധമായ ഒരു പിഴവ് കാരണം ഞങ്ങളുടെ ആഗോളപകര്‍പ്പവകാശ നയങ്ങള്‍ അടിസ്ഥാനമാക്കി ഈ അക്കൗണ്ട് താല്‍ക്കാലികമായി ലോക്ക് ചെയ്തിരുന്നു. ഉടനടി തന്നെ തീരുമാനം പിന്‍വലിച്ചിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ട് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാണ്. ട്വിറ്റര്‍ വക്താവ് പറഞ്ഞു.

അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്തതിനു പിന്നാലെ ട്വിറ്ററില്‍ വന്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്റര്‍ വിശദീകരണം നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക