| Monday, 12th March 2018, 6:44 pm

ട്വിറ്ററിലും 'തരികിട' കാണിച്ച് മോദി; നരേന്ദ്രമോദിയെ പിന്തുടരുന്നവരില്‍ 60 ശതമാനവും വ്യാജന്‍മാരെന്ന് ട്വിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: ട്വിറ്ററിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിഛായ വ്യാജമെന്ന് കണക്കുകള്‍. ട്വിറ്ററില്‍ നരേന്ദ്രമോദിയെ പിന്തുടരുന്നവരില്‍ 60 ശതമാനവും വ്യാജ അക്കൗണ്ടുകളാണെന്നാണ് പുതിയ സ്ഥിരീകരണം. ട്വിറ്റര്‍ പുറത്തുവിട്ട പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം വ്യാജന്‍മാരുടെ എണ്ണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും കടത്തിവെട്ടിയിരിക്കുകയാണ് മോദി.

Read Also:ആരാണ് മുംബൈ കര്‍ഷക പ്രക്ഷോഭത്തിന്റെ ഹീറോസ്? കിസാന്‍ സഭാ നേതാവ് വിജൂ കൃഷ്ണന്‍ സംസാരിക്കുന്നു

ഇതോടെ ട്വിറ്ററിലും താരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന ബി.ജെ.പിയുടെയും മോദി ഭക്തരുടേയും അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

47.9 മില്ല്യണ്‍ പേരാണ് ട്വിറ്ററില്‍ ട്രംപിനെ പിന്തുടരുന്നത് ഇതില്‍ 37 ശതമാനം അക്കൗണ്ടുകളും വ്യാജമാണ്. മോദിക്കാകട്ടെ 40.3 മില്ല്യണ്‍ പിന്തുടര്‍ച്ചക്കാരാണ് ട്വിറ്ററില്‍. ഇതില്‍ 24,556,084 അക്കൗണ്ടുകളും വ്യാജമാണ്. അതായത് അറുപത് ശതമാനവും വ്യാജ അക്കൗണ്ടുകളാണ്. 16,032,485 അക്കൗണ്ടുകള്‍ മാത്രമാണ് യഥാര്‍ഥത്തിലുള്ളത്.

Read Also :മുംബൈയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ‘നഗരത്തിലെ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി; വായടപ്പിച്ച് എം.ബി രാജേഷിന്റെ മറുപടി

നരേന്ദ്രമോദി കഴിഞ്ഞാല്‍ വ്യാജന്‍മാര്‍ പിന്തുടരുന്നതില്‍ രണ്ടാമതുള്ളത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ്. മര്‍പ്പാപ്പയെ പിന്തുടരുന്ന 16.7 മില്ല്യണ്‍ പിന്തുടര്‍ച്ചക്കാരില്‍ 59 ശതമാനം പേരും വ്യാജന്‍മാരാണ്. മെക്‌സിക്കന്‍ പ്രസിഡന്റ് പെനാലിറ്റോയുടെ 47 ശതമാനം പിന്തുടര്‍ച്ചക്കാരും വ്യാജന്‍മാര്‍.

Read Also : കര്‍ഷക രോഷത്തിനു മുമ്പില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐതിഹാസിക വിജയം

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പിന്തുടര്‍ച്ചക്കാരില്‍ എട്ടുശതമാനം മാത്രമാണ് വ്യാജന്‍മാര്‍.

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലും അനുയായികളുടെ കാര്യത്തിലും ഡോണള്‍ഡ് ട്രംപും നരേന്ദ്രമോദിയും എറെ മുന്നിലാണ്. ഒട്ടുമിക്ക പ്രതികരണങ്ങളും ഇരുവരും പങ്കുവയ്ക്കുന്നത് ട്വിറ്ററിലൂടെയാണ്.

Latest Stories

We use cookies to give you the best possible experience. Learn more