|

ട്വിറ്ററിലും മിന്നല്‍ അടിച്ചു: മിന്നല്‍ മുരളിക്ക് ഇമോജി അവതരിപ്പിച്ച് ട്വിറ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിസംബര്‍ 24 നാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവരുന്ന വീഡയോകളും കോമികുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്.

കാര്‍ട്ടുണ് പ്രൊമോഷന്‍, സ്റ്റിക്കര്‍ പ്രൊമോഷന്‍ എന്നിവക്ക് പിന്നാലെ ഇപ്പോള്‍ ഇതാ ട്വിറ്ററിലും മിന്നല്‍ മുരളി പ്രൊമോഷന്‍ വേറെ ലെവല്‍ ആയിരിക്കുകയാണ്. മിന്നല്‍ മുരളിക്കായി ഇമോജി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍. ആദ്യമായാണ് ഒരു മലയാള സിനിമക്ക് ഇത്തരത്തില്‍ ട്വിറ്റര്‍ ഇമോജി പ്രൊമോഷന്‍ ലഭിക്കുന്നത്. ട്വിറ്ററില്‍ ഇനി മുതല്‍ മിന്നല്‍ മുരളി ഹാഷ്ടാഗിനൊപ്പം ഈ ഇമോജിയുമുണ്ടാകും. ഇമോജിയുടെ റിലീസിന് പിന്നാലെ ട്വിറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. കുറുക്കന്‍ മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ ഹീറോയായ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.ടൊവിനോക്ക് ഒപ്പം മാമുക്കോയ, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമിഴ് ചലചിത്ര താരം ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ.ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്മാന്‍, സുഷിന്‍ ശ്യാം എന്നിവരാണ് . സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍താന്‍ , ബഹുബലി 2 , നെറ്റ് ഫ്‌ലിക്സ് സീരിസുകളായ ലുസിഫെര്‍ എന്നീവയുടെ ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെയും ആക്ഷന്‍ ഡയറക്ടര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: twitter appoved new emoji for minnal murali