ന്യൂദല്‍ഹി: തെറ്റായ ഭൂപടം കാണിച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് ട്വിറ്റര്‍. ട്വിറ്റര്‍ ലൊക്കേഷനില്‍ ഇന്ത്യയുടെ ഭാഗമായ ലഡാക്കും ലേയും ചൈനയുടെ ഭാഗമായി കാണിച്ച ഭൂപടത്തിന്റെ പേരിലാണ് ട്വിറ്റര്‍ മാപ്പ് പറഞ്ഞത്. നവംബര്‍ 30 നകം ഈ പിഴവ് തിരുത്തുമെന്നാണ് ട്വിറ്റര്‍ ജോയ്ന്റ് പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന് മുന്നില്‍ അറിയിച്ചിരിക്കുന്നത്.
ട്വിറ്റര്‍ രേഖാമൂലം മാപ്പ് നല്‍കിയെന്നാണ് പാര്‍ലമെന്ററി പാനല്‍ ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ലേഖി പി.ടി.ഐയെ അറിയിച്ചിരിക്കുന്നത്. ഒക്ടോബറിലാണ് ഈ ഭൂപടത്തിന്റെ പേരില്‍ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തു വന്നത്.
നേരത്തെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ കോപ്പി റൈറ്റ് ഇഷ്യൂവിന്റെ പേരില്‍ ട്വിറ്റര്‍ നീക്കം ചെയ്തത് വിവാദമായിരുന്നു.
കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പ്രൊഫൈല്‍ പിക്ചര്‍ അപ്രത്യക്ഷമാവുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ പുനസ്ഥാപിക്കുകയും ചെയ്തു.
‘ അശ്രദ്ധമായ ഒരു പിഴവ് കാരണം ഞങ്ങളുടെ ആഗോളപകര്‍പ്പവകാശ നയങ്ങള്‍ അടിസ്ഥാനമാക്കി ഈ അക്കൗണ്ട് താല്‍ക്കാലികമായി ലോക്ക് ചെയ്തിരുന്നു. ഉടനടി തന്നെ തീരുമാനം പിന്‍വലിച്ചിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ട് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാണ്. ട്വിറ്റര്‍ വക്താവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ