മുംബൈ: മീ ടൂ മൂവ്‌മെന്റിനെതിരായ പരാമര്‍ശത്തില്‍ അഭിനേതാവ് മുകേഷ് ഖന്നയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ശക്തിമാന്‍, മഹാഭാരതം തുടങ്ങിയ സീരിയലുകളിലൂടെ മലയാളികള്‍ക്കും സുപരിചിതനായ നടനാണ് മുകേഷ് ഖന്ന.
” സ്ത്രീകള്‍ക്ക് ഏറ്റവും യോജിക്കുന്നത് വീട്ടുജോലിയാണ്. വീട്ടിലിരിക്കേണ്ട സ്ത്രീകള്‍ പുരുഷന്മാരോട് തോളോടു തോള്‍ ചേര്‍ന്ന് ജോലിചെയ്യാന്‍ തുടങ്ങിയതാണ് മീ ടു പോലുള്ള മൂവ്‌മെന്റിന് കാരണമെന്നായിരുന്നു മുകേഷ് ഖന്നയുടെ പരാമര്‍ശം.
മീടുവിനെതിരായുള്ള നടന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ട്വിറ്ററില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
ട്വിറ്ററും പ്രതികരണങ്ങളും
ശ്രദ്ധ പിടിച്ചു പറ്റാനുള്ള മുകേഷ് ഖന്നയുടെ ശ്രമങ്ങള്‍ നിരാശാജനകമാണ്. പഴയകാല പ്രതാപത്തില്‍ ജീവിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് കാണിച്ചു തരുന്നതാണ് ഖന്നയുടെ പ്രസ്താവനയെന്നായിരുന്നു ട്വിറ്ററില്‍ ഒരു ഉപയോക്താവ് വിമര്‍ശനവുമായെത്തിയത്.
Actor turned right wing rabble rouser Mukesh Khanna says women going out to work and thinking of being equal to men is cause of #metoopic.twitter.com/1sZ37GudTy
— Hindutva Watch (@Hindutva__watch) October 30, 2020
ഇയാളാണല്ലോ ചെറുപ്പത്തില്‍ നമ്മള്‍ ആരാധിച്ച സൂപ്പര്‍ ഹീറോയെന്നും എത്രത്തോളം അധഃപതിച്ചതാണ് ഇദ്ദേഹത്തിന്റെ ചിന്താഗതിയെന്ന് നോക്കണമെന്നും ട്വിറ്ററില്‍ പലരും ഖന്നയുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടെഴുതി.
ഈ മനുഷ്യന് തീരെ സുഖമില്ല. സ്ത്രീകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പുരുഷന് ആക്രമിക്കാം എന്ന വിശ്വാസം വെച്ച് പുലര്‍ത്തുന്നവനാണ് ഇയാളെപ്പോലുള്ളവരെന്നും പലരും വിമര്‍ശനം ഉന്നയിച്ചു.
ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ശക്തിമാന്‍ എന്ന സീരിയലിലൂടെയാണ് മുകേഷ് ഖന്ന അറിയപ്പെടുന്നത്. മഹാഭാരത്തില്‍ ഭീഷ്മരുടെ റോള്‍ ചെയ്തതും ഇദ്ദേഹമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Twitter against Mukhesh Khanna- the shakthiman star on his me too argument