'വിദ്യാര്‍ത്ഥികളെക്കാള്‍ പശുക്കള്‍ക്ക് ഇന്ത്യയില്‍ സുരക്ഷകിട്ടും' അക്രമങ്ങള്‍കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കരുതെന്നും ട്വിങ്കിള്‍ ഖന്ന
JNU
'വിദ്യാര്‍ത്ഥികളെക്കാള്‍ പശുക്കള്‍ക്ക് ഇന്ത്യയില്‍ സുരക്ഷകിട്ടും' അക്രമങ്ങള്‍കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കരുതെന്നും ട്വിങ്കിള്‍ ഖന്ന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 3:18 pm

മുംബൈ: ജെ.എന്‍.യു ആക്രമണത്തില്‍ പ്രതികരണവുമായി നടി ട്വിങ്കിള്‍ ഖന്ന.
വിദ്യാര്‍ത്ഥികളെക്കാള്‍ സുരക്ഷ പശുക്കള്‍ക്ക് കിട്ടുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് ട്വിങ്കിള്‍ ട്വിറ്ററില്‍ കുറിച്ചത്.  പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു.

” പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളെക്കാള്‍ സുരക്ഷ കിട്ടുന്ന രാജ്യമാണ് ഇന്ത്യ. അക്രമം കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റില്ല. ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും, കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ തലക്കെട്ട് എല്ലാം പറയും.” ജെ.എന്‍.യു അക്രമത്തെക്കുറിച്ചു വന്ന മുംബൈ മിററിലെ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് അവര്‍ ട്വീറ്റ് പറഞ്ഞു.

ഞായറാഴ്ച്ച വൈകുന്നേരമാണ് ജെ.എന്‍.യു ക്യാംപസില്‍ മുഖംമൂടി ധരിച്ച് ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി എത്തിയത്. സംഘം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ വലിയ രീതിയിലുള്ള അക്രമമായിരുന്നു അഴിച്ചുവിട്ടത്.

സംഭവത്തിനു പിന്നില്‍ എ.ബി.വി.പിയാണെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു.

ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ