| Wednesday, 16th December 2020, 11:48 am

കിഴക്കമ്പലത്തിന് പുറത്തേക്ക് ട്വന്റി 20; എല്‍.ഡി.എഫിന്റെ ഐക്യരനാട് ഉള്‍പ്പെടെ മൂന്ന്പഞ്ചായത്തുകള്‍ പിടിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ ഐക്യരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തും ട്വന്റി 20 പിടിച്ചെടുത്തു.

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ ഐക്യരനാട് പഞ്ചായത്തിലും മഴുവന്നൂര്‍ പഞ്ചായത്തിലും ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വന്റി 20 എന്ന ചരിറ്റബിള്‍ ട്രസ്റ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ച പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ട്വന്റിക്ക് അട്ടിമറി വിജയം നേടാനായത്.

തെരഞ്ഞെടുക്കപ്പെട്ട ട്വന്റി 20യുടെ മെമ്പര്‍മാര്‍ക്ക് ഓണറേറിയത്തിന് പുറമെ ട്വന്റി 20 ശമ്പളവും നല്‍കിയിരുന്നു. 2016ല്‍ തെരഞ്ഞെടുക്കപ്പെട്ട ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നിര്‍ബന്ധിത കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി നടപ്പിലാക്കാന്‍ കിറ്റക്സ് രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ് ട്വന്റി 20.

2015ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ 17ലും വിജയിച്ച് മൃഗീയമായ ഭൂരിപക്ഷത്തിലാണ് ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണമേറ്റെടുക്കുന്നത്.

2013ലാണ് ട്രാവന്‍കൂര്‍ കൊച്ചി ലിറ്റററിയില്‍ രജിസ്റ്റര്‍ ചെയ്ത് ടിന്റി 20 ചാരിറ്റബിള്‍ സൊസൈറ്റിയാകുന്നത്. കിറ്റക്സ് കമ്പനിയുടെ ചെയര്‍മാന്‍ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. ട്വന്റി 20 രൂപീകരിക്കുന്ന സമയത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പ് ട്രെന്‍ഡ് അവലോകനം ചെയ്യുമ്പോള്‍ 15 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്(തെരഞ്ഞെടുപ്പ് കമ്മീഷന്‍).

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.

941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twenty twenty won in Kizhakkambalam

We use cookies to give you the best possible experience. Learn more