|

ട്വന്റി വണ്‍ ഗ്രാംസ്; മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാലും സുരേഷ് ഗോപിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോന്‍ നായകനാകുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ട്വന്റി വണ്‍ ഗ്രാംസിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, നിവിന്‍ പോളി, ടോവിനോ, ആസിഫ് അലി തുടങ്ങി ഇരുപത്തഞ്ചോളം അഭിനേതാക്കളാണ് മോഷന്‍ പോസ്റ്റര്‍ ഒരുമിച്ച് പുറത്തിറക്കിയത്.

ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനിഷ് കെ.എന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ബിബിന്‍ കൃഷ്ണയാണ്. ജിത്തു ദാമോദര്‍ ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവാണ്.

വിനായക് ശശികുമാറാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്.

അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്ത്, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, ചന്ദുനാഥ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജീവ ജോസഫ്, മേഘനന്ദ റിനിഷ്, അജി ജോണ്‍, വിവേക് അനിരുദ്ധ്, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍, ദിലീപ് നമ്പ്യാര്‍, നോബിള്‍ ജേക്കബ് എന്നിവരാണ് മറ്റ് താരങ്ങള്‍.

എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

പ്രൊജക്റ്റ് ഡിസൈനര്‍ – നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സന്തോഷ് രാമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഷിനോജ് ഒടാന്ദിയില്‍, ഗോപാല്‍ജി വടയാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍, മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ് – സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ശിഹാബ് വെണ്ണല, പി.ആര്‍.ഒ – വാഴൂര്‍ ജോസ്, സ്റ്റില്‍സ് – രാംദാസ് മാതുര്‍, ഡിസൈന്‍ – യെല്ലോടൂത്ത്‌സ്, അസ്സോസിയേറ്റ് ഡയറക്ടര്‍സ് – നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ് – സുധീഷ് ഭരതന്‍, യദുകൃഷ്ണ ദയകുമാര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Twenty One Motion poster Anoop Menon Leona Lishoy Anu Mohan Ranjith Ranji Panicker