കൊച്ചി: ട്വന്റി 20 സംസ്ഥാന തല അംഗത്വ ക്യാമ്പയിന്‍ ഞായറാഴ്ച തുടങ്ങും. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചായിരിക്കും സംസ്ഥാന തലത്തില്‍ ട്വന്റി 20യുടെ പ്രവര്‍ത്തനമെന്ന് കോ- ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു. ഞായറാഴ്ച കോലഞ്ചേരിയില്‍ നടക്കുന്ന അംഗത്വ ക്യാംമ്പയിനൊപ്പം പാര്‍ട്ടിയുടെ പ്രകടന പത്രികയും പുറത്തിറക്കും. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും ട്വന്റി 20യുടെ പ്രവര്‍ത്തനമെന്നും സാബു ജേക്കബ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ട്വന്റി 20 സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നും നേതാക്കളില്‍ നിന്നും വലിയ എതിര്‍പ്പുകളുണ്ടായേക്കാമെന്നും അത് കാര്യമാക്കുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
സംസ്ഥാന തലത്തില്‍ പതിനൊന്നംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. ജില്ലാ കമ്മിറ്റികളുണ്ടാവില്ലെന്നതാണ് മറ്റൊരു കാര്യം. നിയോജക മണ്ഡലത്തില്‍ അഞ്ചംഗ കമ്മിറ്റികളാകും പ്രവര്‍ത്തിക്കുക. പഞ്ചായത്തുകളില്‍ കമ്മിറ്റികളുണ്ടാകില്ല. വാര്‍ഡുതലത്തില്‍ ഏഴംഗ കമ്മിറ്റിയുണ്ടാകും. ഇതായിരിക്കും ട്വന്റി 20 പാര്‍ട്ടിയുടെ ഘടന. ആറ് മാസം കൊണ്ട് സംസ്ഥാന വ്യപകമായി 20,000 കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ അഴിമിതി വിരുദ്ധവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി പാര്‍ട്ടി സംസ്ഥാന തലത്തില്‍ മുന്നോട്ട് വക്കും. അതിനൊയെക്കെ നേരിടാനുള്ള മനക്കരുത്തുമായാണ് ട്വന്റി 20യുടെ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്.
അംഗത്വം ഡിജിറ്റലായിരിക്കും. മൂന്ന് വിധത്തിലുള്ള അംഗത്വമാകും ഉണ്ടാവുക. കേരളത്തിലുള്ളവര്‍ക്ക്, കേരളത്തിനു പുറത്ത് രാജ്യത്തിനകത്തുള്ളവര്‍ക്ക്, രാജ്യത്തിന് പുറത്തുള്ള മലയാളികള്‍ക്ക് എന്നിങ്ങനെയായിരിക്കും അംഗത്വം. മറ്റ് പാര്‍ട്ടിയിലുള്ളവര്‍ക്ക് ആ അംഗത്വം ഒഴിവാക്കി ട്വന്റി 20യില്‍ അംഗത്വമെടുക്കാം. മുപ്പത് സെക്കന്‍ഡ് കൊണ്ട് ഒരാള്‍ക്ക് അംഗത്വം ലഭിക്കും. കൂടെ അവരുടെ അംഗത്വ കാര്‍ഡും ഡിജിറ്റലായി കിട്ടും. യുവതലമുറക്കൊപ്പം പഴയ തലമുറയേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാകും കാര്യങ്ങളെന്നും സംഘടന അവകാശപ്പെടുന്നു.
CONTENT HIGHLIGHTS: Twenty 20 state level membership campaign from Sunday