വോട്ട് ചെയ്യാനെത്തിയപ്പോള്‍ മര്‍ദ്ദനമേറ്റ ദമ്പതികള്‍ക്ക് ഒരുലക്ഷം രൂപ നല്‍കി ട്വന്റി-20
Kerala Local Body Election 2020
വോട്ട് ചെയ്യാനെത്തിയപ്പോള്‍ മര്‍ദ്ദനമേറ്റ ദമ്പതികള്‍ക്ക് ഒരുലക്ഷം രൂപ നല്‍കി ട്വന്റി-20
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 4:56 pm

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മര്‍ദ്ദിക്കപ്പെട്ട ദമ്പതികള്‍ക്ക് ഒരുലക്ഷം രൂപ നല്‍കി ട്വന്റി-20. ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററും അന്നാ-കിറ്റക്സ് എം.ഡിയുമായ സാബു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒരുലക്ഷം രൂപ നല്‍കിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ദമ്പതികളായ പ്രിന്റുവിനും ബ്രിജിതയ്ക്കും വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന് പറഞ്ഞ് മര്‍ദ്ദനമേറ്റിരുന്നു. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് ട്വന്റി-20യുടെ ആരോപണം.


കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ആക്രമണം. പിന്നീട് പൊലീസിന്റെ സഹായത്തിലാണ് ഇരുവരും വോട്ട് ചെയ്ത് മടങ്ങിയത്.

ഇത്തവണ കിഴക്കമ്പലത്തിനു പുറമേ മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് എന്നീ ഗ്രാമപ്പഞ്ചായത്തുകളാണു ട്വന്റി-20 നേടിയത്. വെങ്ങോല പഞ്ചായത്തില്‍ 23ല്‍ 10 വാര്‍ഡുകളില്‍ ജയിച്ച് വലിയ ഒറ്റക്കക്ഷിയായി. ഐക്കരനാട് പഞ്ചായത്തില്‍ 14 ല്‍ 14 വാര്‍ഡും നേടിയാണു ജയം.

കോലഞ്ചേരി, വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വിജയിച്ച ട്വന്റി-20 ഒന്‍പതു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ജയിച്ചു.

വടവുകോട് ബ്ലോക്കില്‍ യുഡിഎഫും ട്വന്റി20യും 5 ഡിവിഷന്‍ വീതം ജയിച്ചു തുല്യനിലയിലാണ്. എല്‍.ഡി.എഫിനു 3 ഡിവിഷനുകള്‍ കിട്ടി. വാഴക്കുളം ബ്ലോക്കില്‍ 4 ഡിവിഷനില്‍ ട്വന്റി-20 വിജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twenty-20 paid 1 Lakh Rs to a couple who came to vote Kizhakkambalam