National
എതിര്‍സ്വരങ്ങളെ അറസ്റ്റ് ചെയ്ത് ഇല്ലാതാക്കാനാവില്ല; മോദിയെ വിറളി പിടിപ്പിച്ച സഞ്ജീവ് ഭട്ടിന്റെ വിമർശനങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 05, 02:06 pm
Wednesday, 5th September 2018, 7:36 pm

ന്യൂദല്‍ഹി: നിരന്തരം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളേയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിക്കുന്ന മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് 20 വര്‍ഷം മുമ്പുള്ള ഒരു കേസിന്റെ പേരിലാണ്.

എന്നാല്‍ 20 വര്‍ഷം മുമ്പുള്ള ഒരു കേസ് ഇപ്പോള്‍ ഉയര്‍ത്തി കൊണ്ട് വരാന്‍ കാരണം സഞ്ജീവ് ഭട്ട് ട്വിറ്ററിലൂടെ നടത്തി വരുന്ന വിമര്‍ശനങ്ങളും, അതിന് ലഭിക്കുന്ന സ്വീകാര്യതയുമാണെന്ന് വ്യക്തമാണ്.


ALSO READ: ആര്‍ട്ടിക്കിള്‍ 35(എ) സംരക്ഷിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കും; കേന്ദ്രത്തോട് ഫാറൂഖ് അബ്ദുള്ള


കേരളത്തിലെ പ്രളയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാടും, മോഹന്‍ലാലിന്റെ സന്ദര്‍ശനവും ഉള്‍പ്പെടെ മോദിയുടെ എല്ലാ നീക്കങ്ങളേയും സഞ്ജീവ് ഭട്ട് പരിഹാസച്ചുവയോടെ വിമര്‍ശിച്ചിട്ടുണ്ട്.


ALSO READ: മാനുമായും പുലിയുമായും കൂട്ട് കൂടിക്കോളു, ചാണകങ്ങളെ അടുപ്പിക്കല്ലേ ലാലേട്ടാ; മോഹന്‍ലാലിനോട് ആരാധകര്‍


ഗുജറാത്ത് കലാപത്തില്‍ മോദിക്കുള്ള പങ്കിനേക്കുറിച്ച് സത്യവാങ്മൂലം നല്‍കിയ ഈ ഉദ്യോഗസ്ഥന്‍ ഉയര്‍ത്തിയ പരിഹാസങ്ങള്‍ കേവലം ഒരു അറസ്റ്റ് കൊണ്ട് മാഞ്ഞ് പോകും എന്ന ധാരണ തെറ്റാണ്. അത് എല്ലാ കാലവും ആളുകള്‍ കേന്ദ്രത്തിനെതിരെ ഉന്നയിച്ച് കോണ്ടേയിരിക്കും. വിമര്‍ശിക്കുന്നവരെ മുഴുവന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കമെങ്കില്‍, രാജ്യത്തെ ജയിലുകള്‍ മതിയാവാതെ വരും.

സഞ്ജീവ് ഭട്ട് നര്‍മ്മത്തില്‍ കലര്‍ത്തി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.