| Thursday, 5th July 2018, 11:30 pm

ടി.വി.എസ് എക്‌സ്.എല്‍ 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടി.വി.എസ് എക്‌സ്.എല്‍ 100 ഐ-ടച്ച് സ്റ്റാര്‍ട്ട് ഇന്ത്യയില്‍ പുറത്തിറങ്ങി. ടി.വി.എസ് നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളിലൊന്നായ എക്‌സ്.എല്‍ 100 മോപെഡ് വിഭാഗത്തിലാണ് പെടുന്നത്. 3

6,109 രൂപയാണ് ഐ-ടച്ച് സ്റ്റാര്‍ട്ട് പതിപ്പിന് എക്സ്ഷോറൂം വില. ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, യു.എസ്.ബി ചാര്‍ജര്‍, പുതിയ നിറം തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ എക്‌സ്.എല്‍ 100ന്റെ വരവ്.

ഹെവി ഡ്യൂട്ടി വകഭേദത്തെ അടിസ്ഥാനമാക്കിയാണ് എക്‌സ്.എല്‍ 100 ഐ-ടച്ച് സ്റ്റാര്‍ട്ടിന്റെ ഒരുക്കം. എല്‍.ഇ.ഡി ഡെ-ടൈം റണ്ണിംഗ് ലൈറ്റുകള്‍ വാഹനത്തിന്റെ മുഖ്യവിശേഷമാണ്. പിറകിലെ സീറ്റ് ആവശ്യപ്രകാരം ഇളക്കിമാറ്റാന്‍ ഉടമകള്‍ക്ക് കഴിയും.


Also Read:  ‘നീതിക്കായി അമ്മ കരയുന്നു’ എന്ന പരിപാടിക്ക് ക്ഷണിച്ച നിങ്ങള്‍ക്ക് മാതൃത്വത്തോടോ നീതിയോടോ യാതൊരു പ്രതിബദ്ധതയുമില്ല; അഭിമന്യു വധത്തില്‍ ക്യാംപസ് ഫ്രണ്ടിനെതിരെ വിമര്‍ശനവുമായി രാധിക വെമുല


ഇതുവഴി കൂടുതല്‍ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റാം. പുതിയ പള്‍പ്പിള്‍ നിറഭേദമാണ് എക്‌സ്.എല്‍ 100 ഐ-ടച്ച് സ്റ്റാര്‍ട്ടിന്റെ മറ്റൊരു പ്രത്യേകത. നിലവിലുള്ള റെഡ്, ഗ്രീന്‍, ഗ്രെയ്, ബ്ലൂ, ബ്ലാക് നിറങ്ങള്‍ക്ക് പുറമെയാണിത്.

എന്‍ജിനില്‍ മാറ്റമില്ല. 4.3 ബി.എച്ച്.പി കരുത്തും 6.5 എന്‍.എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കും. ഒറ്റ സ്പീഡ് ഗിയര്‍ബോക്സ് മാത്രമാണ് എക്‌സ്.എല്‍ 100 അവകാശപ്പെടുന്നത്.

പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളും മോപെഡ് ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും.

ഇരു ടയറുകളിലും ബ്രേക്കിംഗിന് വേണ്ടി ഡ്രം യൂണിറ്റാണ് ഒരുങ്ങുന്നത്. 80 കിലോയാണ് മോഡലിന്റെ ഭാരം. ഭാരത്തെ അടിസ്ഥാനപ്പെടുത്തി മികവാര്‍ന്ന പ്രകടനക്ഷമത വാഹനം കാഴ്ചവെക്കും.


Also Read:  ഐ.ഐ.ടി വിദ്യാര്‍ത്ഥികളുടെ ഹരജി; സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാക്കിയ വിധി സുപ്രീം കോടതി ജൂലൈ 10ന് പുനപരിശോധിക്കും


ഹെവി ഡ്യൂട്ടി മോഡലിനെ അപേക്ഷിച്ച് 2,450 രൂപ പുതിയ എക്‌സ്.എല്‍ 100 ഐ-ടച്ച് സ്റ്റാര്‍ട്ടിന് കൂടുതലാണ്. കംഫോര്‍ട്ട് വകഭേദവുമായി 3,350 രൂപയുടെ വില വ്യത്യാസം ഐ-ടച്ച് സ്റ്റാര്‍ട്ട് പതിപ്പിനുണ്ട്.

കംഫോര്‍ട്ടിനെക്കാളും ഉയര്‍ന്ന വിലയ്ക്കാണ് പുതിയ എക്‌സ്.എല്‍ 100 പതിപ്പ് വില്‍പനയ്ക്ക് എത്തുന്നത്. ആദ്യഘട്ടത്തില്‍ ദല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്.

We use cookies to give you the best possible experience. Learn more