ലിറ്ററിന് 95 കിലോമീറ്റര്‍ ആണ് അപ്‌ഡേറ്റഡ് മോഡലിന്റെ മൈലേജ് എന്നാണ് ടി.വി.എസിന്റെ അവകാശവാദം. മൈലേജ് വര്‍ധിപ്പിച്ചതിനു പുറമേ 2015 ടി.വി.എസ് സ്‌പോര്‍ട്ടിനു മറ്റു ചില സവിശേഷതകള്‍ കൂടിയുണ്ട്.
ഓള്‍ ഗിയര്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട്, അലൂമിനിയം ഗ്രാബ് റെയില്‍, ക്രോം മഫഌ ഗാര്‍ഡ്, സ്‌പോര്‍ട്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ സവിശേഷതകളോടുകൂടിയാണ് അപ്‌ഡേറ്റഡ് മോഡല്‍ പുറത്തിറങ്ങുന്നത്.
കുറഞ്ഞ ഘര്‍ഷണം വാഗ്ദാനം ചെയ്യുകയും, എഞ്ചിന്മേലുളള സ്ട്രസ് കുറയ്ക്കുകയും ചെയ്യുന്ന ഡുറാലൈഫ് എഞ്ചിനോടുകൂടിയാണ് അപ്‌ഡേറ്റഡ് മോഡല്‍ വരുന്നത്. ചുവപ്പ്, കറുപ്പ്, നീല, ചാരനിറം തുടങ്ങി അഞ്ചു കളറുകളില്‍ ലഭ്യമാണ്. 36,880 രൂപയാണ് ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.
മികച്ച ഗുണമേന്മയും മൂല്യവുമുള്ള സ്‌റ്റൈലിഷ് ഉല്പന്നങ്ങളാണ് ഇന്നത്തെ ഉപഭോക്താക്കള്‍ക്കുവേണ്ടതെന്ന് കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒയുമായ കെ.എന്‍ രാധാകൃഷ്ണന്‍ പറയുന്നു. തങ്ങളുടെ ഈ ഉല്പന്നം ഉപഭോക്താക്കളെ തീര്‍ച്ചയായും സന്തോഷിപ്പിക്കുമെന്നു ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.