| Monday, 6th July 2020, 1:50 pm

തിരുവനന്തപുരത്ത് ലോക് ഡൗണില്‍ ഇളവ്; അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കില്ലെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക് ഡൗണില്‍ ഇളവ് വരുത്തി. പലചരക്ക്, പഴം, പച്ചക്കറിക്കടകള്‍ എന്നിവ രാവിലെ 7 മുതല്‍ 11 വരെ തുറക്കാം.

അതേസമയം തിരുവനന്തപുരത്ത് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് അടുത്തുള്ള കടയില്‍ നേരിട്ടുപോയി വാങ്ങാന്‍ അനുമതി നല്‍കും.
ഓണ്‍ലൈന്‍ ഭക്ഷണവിതരണവും പുനരാരംഭിക്കും.

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഒരാഴ്ച കാലത്തേക്കാണ് നിയന്ത്രണം. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.

പ്രധാന റോഡുകള്‍ എല്ലാം അടയ്ക്കാന്‍ ഇന്നലെ തീരുമാനമായിരുന്നു. തിരുവനന്തപുരത്ത് 27 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ പതിനാല് പേര്‍ക്കും ഒരു വിധത്തിലും ഉള്ള യാത്ര പശ്ചാത്തലവും ഇല്ല എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more