| Friday, 11th July 2014, 3:23 pm

കൃഷി ചെയ്യാന്‍ ഭൂമി കൊടുത്തില്ലെങ്കിലും വായ്പ കൊടുത്തില്ലെങ്കിലും ടി.വി. കൊടുത്തില്ലേ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സബ്‌സിഡി കിബ്‌സിഡി എന്നൊന്നും പറഞ്ഞ് വന്നേക്കരുത്. അതിനല്ലേ ടി.വി. തരണത്. നിങ്ങള്‍ക്ക് അത് കണ്ടിരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. എന്തായാലും ഇതോടെ കാര്‍ഷിക മേഖല പുഷ്ടിപ്പെടും എന്നതില്‍ സംശയമില്ല. എല്ലുന്തിയ ജീവിതങ്ങള്‍ക്ക് വെളുക്കെ കോമടി സീരിയലുകള്‍ കണ്ട് പല്ലിളിച്ച് ചിരിക്കാം.



കാകന്‍


ദീപസ്തംഭം മഹാശ്ചര്യമെന്ന് വാഴ്ത്താനേ കഴിയൂ ബജറ്റ് കണ്ടാല്‍. കര്‍ഷകര്‍ക്കാണ് ഇത്തവണ കോളടിച്ചത്്. “കാര്‍ഷിക ടിവി” എന്നു വേണമെങ്കില്‍ വിളിക്കാം. കര്‍ഷകര്‍ക്ക് ജീവിതം “മോഡി”കൂട്ടാന്‍ മൊഡിവക സമ്മാനം, “കിസാന്‍ ടി.വി”. പട്ടിണിക്ക് കാരണം അവര്‍ ടിവി കാണാത്തതുകൊണ്ടാണെന്നാവാം കേന്ദ്രം വിലയിരുത്തുന്നത്. വേണമെങ്കില്‍ ആത്മഹത്യാവിരുദ്ധ കൗണ്‍സലിങ് പരിപാടികളും കാണിച്ചുകൊടുക്കാമല്ലോ.

പൈതൃകം വേണ്ടേ രാജ്യത്തിന്? പൈതൃകം പുഴുങ്ങി തിന്നാല്‍ കര്‍ഷകന്റെ വിശപ്പ് മാറുമോ എന്നും ചോദിക്കരുത്. ദേശവിരുദ്ധത ഞങ്ങള്‍ വെച്ചുപൊറുപ്പിക്കേല.

എന്തായാലും നാട്ടില്‍ ഇപ്പോള്‍ ടിവിയാണ് താരം. കര്‍ഷകര്‍ക്ക് സബ്‌സിഡിയൊന്നും കൊടുക്കണ്ട. കര്‍ഷകരുടെ പ്രതിസന്ധി നേരിടാനും വിളകളുടെ വിലയിടിവ് കുറയാനും വേറൊന്നും ആവശ്യമില്ലല്ലോ. അവര്‍ ടി.വി. കണ്ട് പഠിച്ചോട്ടെ. അതാണല്ലോ ബജറ്റില്‍ ആഭാഗം പൂരിപ്പിക്കാതെ വിട്ടുകളഞ്ഞിരിക്കുന്നത്.

കാര്‍ഷിക മേഖലയെ ഉജ്ജീവിപ്പിക്കാന്‍ പദ്ധതിയുണ്ട്. രാജസ്ഥാനില്‍ ഒരു സര്‍വ്വകലാശാല. “100 കോടി” രൂപാണ് അതിന് മുടക്കുന്നത്. ഒരു പ്രതിമയ്ക്ക് 100 കോടി നല്‍കിയല്ലോ എന്ന് ചോദിക്കരുത്. പൈതൃകം വേണ്ടേ രാജ്യത്തിന്? പൈതൃകം പുഴുങ്ങി തിന്നാല്‍ കര്‍ഷകന്റെ വിശപ്പ് മാറുമോ എന്നും ചോദിക്കരുത്. ദേശവിരുദ്ധത ഞങ്ങള്‍ വെച്ചുപൊറുപ്പിക്കേല.

അപ്പോള്‍ വായ്പയോ ആശാനെ? ദയവായി ഞങ്ങളെ ചൊടിപ്പിക്കരുത്. കൊടുത്താല്‍ തിരിച്ചുകിട്ടില്ല എന്ന് ഉറപ്പുള്ളവര്‍ക്ക് ദേശീയ പണം വെറുതെയങ്ങ് കൊടുക്കാന്‍ പറ്റോ? അതിന് ചില വ്യവസ്തകളൊക്കെ വേണ്ടെ. ലാഭം ഇല്ലാത്ത ബിസ്സിനസ്സുണ്ടോ? ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സൗഹാര്‍ദ്ദനാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന ബോധത്തോടെ വേണം ചോദ്യങ്ങള്‍ ചോദിക്കാന്‍. വ്യവസായ മുതലാളിമാര്‍ക്ക് പണം കടം നല്‍കിയാല്‍ രണ്ടുണ്ട് മെച്ചം. തിരികെ കിട്ടും; കിമ്പളമായി ഞങ്ങള്‍ക്ക്. ഞങ്ങള്‍ ഭാരത പുത്രന്മാരല്ലേ. ഞങ്ങള്‍ക്ക് കിട്ടുന്നുവെന്ന് പറഞ്ഞാല്‍ എന്താ. നമ്മുടെ ജന്മമനാടിന് കിട്ടും. രണ്ടാമത്തെ നേട്ടം വ്യവസായ മുതളാളിമാര്‍ക്ക് കൊടുത്ത വായ്പ എഴുതി തള്ളേം ചെയ്യാം.

സബ്‌സിഡി കിബ്‌സിഡി എന്നൊന്നും പറഞ്ഞ് വന്നേക്കരുത്. അതിനല്ലേ ടി.വി. തരണത്. നിങ്ങള്‍ക്ക് അത് കണ്ടിരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. എന്തായാലും ഇതോടെ കാര്‍ഷിക മേഖല പുഷ്ടിപ്പെടും എന്നതില്‍ സംശയമില്ല. എല്ലുന്തിയ ജീവിതങ്ങള്‍ക്ക് വെളുക്കെ കോമടി സീരിയലുകള്‍ കണ്ട് പല്ലിളിച്ച് ചിരിക്കാം.

[]

നാണ്യ വിളകളോ? അതെന്താ. അതിന്റെ വില ഇടിഞ്ഞോട്ടെ. പ്രതിമ നിര്‍മിക്കുന്നില്ല. അതിനു മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാലോ. ഓരോര്‍ത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോ ലകാരണങ്ങള്‍. ടി.വി. ചാനലുകള്‍ക്ക് പുതിയ പ്രോഗ്രാമുകള്‍ ആലോചിച്ചു തുടങ്ങാമെന്ന് തോന്നുന്നു. “ആത്മഹത്യയ്ക്കുള്ള എളുപ്പ വഴികള്‍..”

We use cookies to give you the best possible experience. Learn more