ന്യൂദല്‍ഹി: കോടതി വിഷയങ്ങളില്‍ നടത്തുന്ന ടെലിവിഷന്‍ ചര്‍ച്ചകളെ വിമര്‍ശിച്ച് സുപ്രീംകോടതി.
ചില വിഷയങ്ങള്‍ ഉപയോഗിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ടി.വി ചര്‍ച്ചകള്‍ ചെയ്യുന്നതെന്ന് കോടതി പറഞ്ഞു.
”നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉപയോഗിക്കണം. ഞങ്ങളെ നിരീക്ഷിച്ച് പിന്നീട് അത് വിവാദമാക്കണം. തുടര്‍ന്ന് കുറ്റപ്പെടുത്തുന്ന ഗെയിം മാത്രം അവശേഷിക്കും. എല്ലാവരേക്കാളും മലിനീകരണം സൃഷ്ടിക്കുന്നത് ടി.വിയിലെ ചര്‍ച്ചകളാണ്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
ദല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച ഹരജി പരിഗണിക്കവേയായിരുന്നു കോട
തിയുടെ പ്രതികരണം.
മലിനീകരണ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നാണ് ചിലര്‍ കര്‍ഷകരെ വിമര്‍ശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ദല്‍ഹി വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറരുതെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയം വേണ്ടെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: TV debates causing more pollution than anything: Supreme Court