| Friday, 25th January 2019, 11:46 pm

നിലം വൃത്തിയാക്കുന്ന മോദി; കഷ്ടപ്പാട് അറിയിക്കാന്‍ ഇന്ത്യാ ടിവി കൊടുത്ത മോദിയുടെ ചിത്രം വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിലം വൃത്തിയാക്കുന്ന തരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യ ടി.വി യുടെ ചിത്രം വ്യാജം. ജനുവരി 23 ന് ഇന്ത്യ ടി വി “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേള്‍ക്കാത്ത കഥകള്‍” എന്ന പരിപാടിയിയാണ് മോദിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

ജനുവരി 23 ന് ഇന്ത്യ ടി വി “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേള്‍ക്കാത്ത കഥകള്‍” (അണ്‍ഹേര്‍ഡ് സ്റ്റോറീസ് ഓഫ് പി.എം. നരേന്ദ്ര മോദി) എന്ന പേരില്‍ 20 മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടി അവതരിപ്പിച്ചിരുന്നു. പരിപാടിയിലെ 4:10 മിനുറ്റില്‍ ഇന്ത്യാ ടിവി മോദി നിലം വൃത്തിയാക്കുന്ന ഒരു ചിത്രം കാണിച്ചിരുന്നു. “നിരവധി കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലം” എന്നായിരുന്നു അവതാരകന്‍ ഫോട്ടോക്ക് വിവരണമായി നല്‍കിയത്. “നായകനെ നിര്‍മ്മിക്കുന്നു” എന്നാണ് മോദിയെ പുകഴ്ത്തി ഫോട്ടോയിലൂടെ അവതാരകന്‍ പറഞ്ഞത്.

എന്നാല്‍ 2016ല്‍ നല്‍കിയ വിവരാവകാശ രേഖയില്‍ മോദിയുടേതായി നല്‍കിയ ഫോട്ടോ വ്യാജമാണെന്ന് ഔദ്യോഗികമായി തന്നെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഫോട്ടോ മൂന്ന് വര്‍ഷം മുന്‍പ് ഫോട്ടോഷോപ്പില്‍ നിര്‍മ്മിച്ചതാണെന്നും തെളിഞ്ഞിരുന്നു.

Read Also : ഒരാള്‍ക്ക് 40 രൂപ ചെലവിട്ട് സ്പീഡ് പോസ്റ്റ് വഴി മോദിയുടെ കത്ത്; താറുമാറായി കേരളത്തിലെ തപാല്‍ സംവിധാനം

ഇന്ത്യാ ടി.വി ഇതാദ്യമായല്ല വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ പോസ്റ്റുകളായ കിര്‍പന്‍, പിമ്പല്‍ എന്നിവ ഇന്ത്യന്‍ സൈന്യം ആക്രമിച്ചതായി വ്യാജ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കിര്‍പണ്‍ ഇന്ത്യയുടെ തന്നെ പോസ്റ്റാണെന്നും വാര്‍ത്തയില്‍ പറഞ്ഞ രൂപത്തില്‍ ഒരു തരത്തിലുമുള്ള ആക്രമവും നടന്നിട്ടില്ലെന്നും ഔദ്യോഗിക വിശദീകരണം വന്നിരുന്നു.

We use cookies to give you the best possible experience. Learn more