| Thursday, 11th May 2017, 6:52 pm

'ഇത് അവസാന വാര്‍ത്താ ബുള്ളറ്റിന്‍; ഞങ്ങള്‍ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു'; ചാനല്‍ അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം അവതാരക വായിച്ചത് കരഞ്ഞുകൊണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഇസ്രയേലില്‍ നിന്നുള്ള ഒരു വീഡിയോയാണ്. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ അടച്ചുപൂട്ടുകയാണെന്ന വാര്‍ത്ത വിതുമ്പിക്കൊണ്ട് അവതാരക വായിക്കുന്ന വീഡിയോയാണ് ഇത്.


Don”t Miss: ഇത് കൊടും ക്രൂരത, പതിനേഴുകാരന്റെ തലയറുത്ത് പോലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍


വാര്‍ത്താ ബുള്ളറ്റിന്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ചാനല്‍ അടച്ചു പൂട്ടാനുള്ള ഇസ്രയേല്‍ സര്‍ക്കാറിന്റെ തീരുമാനം “ബ്രേക്കിംഗ് ന്യൂസാ”യി ചാനല്‍ ഡെസ്‌കിലെത്തുന്നത് . ഈ വാര്‍ത്ത വായിച്ചു തുടങ്ങിയ അവതാരക ഗെയ്‌ല ഈവന് അത് മുഴുമിപ്പിക്കാനായില്ല.

സഹിക്കാന്‍ കഴിയാതെ ഗെയ്‌ല കരഞ്ഞു പോയി. എന്നാല്‍ ഉടന്‍ തന്നെ കരച്ചില്‍ നിയന്ത്രിച്ച് ഗെയ്‌ല വാര്‍ത്ത വായന പൂര്‍ത്തിയാക്കി. ഇന്നത്തേത് ചാനലിന്റെ അവസാനത്തെ സ്‌പ്രേക്ഷണ ദിനമാണെന്ന് ഗെയ്‌ല പറയുന്നത് ഇടറിയ ശബ്ദത്തിലാണ്.


Also Read: മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം; മുസ്‌ലിം സംഘടനാ നേതാവ്


ചാനല്‍ അടച്ച് പൂട്ടുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്ന നിരവധി പേര്‍ക്ക് മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ സാധിക്കട്ടെയെന്നും ഗെയ്‌ല പറഞ്ഞു. 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചാനലിന്റെ ഔദ്യോഗിക പേജിലൂടെ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.

രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചാനല്‍ അടച്ചുപൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് തീരുമാനമുണ്ടാകുമെന്ന് ചാനല്‍ ജീവനക്കാര്‍ കരുതിയിരുന്നില്ല. ദേശീയഗാനം ആലപിച്ചാണ് ചാനല്‍ സംപ്രേക്ഷണം അവസാനിച്ചത്..

വീഡിയോ:

We use cookies to give you the best possible experience. Learn more