| Thursday, 1st February 2018, 7:22 pm

പെണ്‍വാണിഭസംഘത്തിന്റെ കെണിയില്‍ കുടുങ്ങിയ ടെലിവിഷന്‍ നടിയെ പൊലീസ് രക്ഷപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പെണ്‍വാണിഭസംഘത്തിന്റെ കെണിയില്‍ പെട്ട ടെലിവിഷന്‍ താരമായ നടിയെ പൊലീസ് രക്ഷപ്പെടുത്തി. വടക്കന്‍ മുംബൈയിലെ മലാഡിലാണ് സംഭവം. നടിയെ തേടി വന്ന ആളെയും ഇടനിലക്കാരനേയും പൊലീസ് അറസ്റ്റ് ചെയ്തു.


Also Read: ‘ജസ്റ്റിസ് ലോയയുടെ മരണം സുപ്രീംകോടതിയുടെ നിയന്ത്രണത്തില്‍ അന്വേഷിക്കണം’; സൊഹ്‌റാബുദ്ദീന്‍ കേസില്‍ ഉന്നതര്‍ സമ്മര്‍ദ്ദം ചെലുത്തിയതിനു തെളിവുമായി കോണ്‍ഗ്രസ്


രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വാട്‌സ്ആപ്പ് വഴിയാണ് ഇടനിലക്കാരനും ആവശ്യക്കാരനും ആശയവിനിമയയം നടത്തിയത് എന്ന് പൊലീസ് പറയുന്നു. ആസിഫ് ധോരജിവാല, ജയ് റാത്തോഡ് എന്നിവരാണ് പൊലീസിന്റെ പിടിയിലായവര്‍.


Don”t Miss: ‘പോപ്കോണ്‍ വാങ്ങാന്‍ പോയതുകൊണ്ട് സ്‌ക്രീനില്‍ എഴുതിക്കാണിച്ച മുന്നറിയിപ്പ് മിസ് ചെയ്തിട്ടുണ്ടാകും’; പത്മാവതിനെ വിമര്‍ശിച്ച സ്വരയെ പരിഹസിച്ച് ദീപിക പദുക്കോണ്‍


ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഉടമയാണ് ആസിഫ്. ഇയാളുടെ കമ്പനിയ്ക്ക് പെണ്‍വാണിഭ സംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. അറസ്റ്റിലായവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more