| Wednesday, 8th July 2015, 5:02 pm

ലോകത്തെ നാലാമത്തെ ഏറ്റവും ചെറിയ രാജ്യം അപ്രത്യക്ഷമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തെ നാലാമത്തെ ഏറ്റവും ചെറിയ രാജ്യമായ തുവാലു ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ഇതേത്തുടര്‍ന്ന് രാജ്യത്തെ പ്രധാനമന്ത്രി യുറോപ്യന്‍ നേതാക്കളുടെ സഹായം തേടി. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി എനലെ സ്‌പോഗ സഹായഭ്യര്‍ത്ഥനയുമായി യുറോപ്യന്‍ യൂണിയന്‍ നേതാക്കളെ കണ്ടത്.

ബ്രസല്‍സില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ രാജ്യത്തെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും വെറും നാല് മീറ്റര്‍ ഉയരത്തിലാണ് ഈ ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്നത്.

10000 ജനങ്ങള്‍ മാത്രമാണ് ഈ ദ്വീപ് സമൂഹത്തില്‍ വസിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന ജലനിരപ്പ് ഉയര്‍ച്ച ഇവരെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ ലോകത്തെ രക്ഷിക്കാന്‍ തുവാലു എന്ന രാഷ്ട്രത്തെ രക്ഷിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ദ്വീപ് സമുദ്രത്തിനടിയില്‍ അപ്രത്യക്ഷമായായാല്‍ അത് കാലാവസ്ഥ വ്യതിയാനത്തിന്റെ അവസാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more