| Thursday, 27th December 2018, 11:56 am

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ആവിശ്യപ്പെട്ടത് ഇന്നലെ ഉച്ചയ്ക്ക്; ആലോചിക്കാന്‍ സമയം കിട്ടിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വനിതാ മതിലിനെതിരായി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ നിന്ന് ബി.ഡി.ജെഎസ് നേതാക്കള്‍ വിട്ടുനിന്നത് അറിയിക്കാന്‍ വൈകിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇന്നലെ ഉച്ചക്കാണ് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നും തുഷാര്‍ വ്യക്തമാക്കി.

അതേസമയം അയ്യപ്പജ്യോതയില്‍ പോകരുതെന്നോ പോകണമെന്നോ എസ്.എന്‍.ഡി.പി അംഗങ്ങളോടോ ബി.ഡി.ജെ.എസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also : ആര്‍.എസ്.എസിന് പൊതുസ്ഥലത്ത് ശാഖനടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്‌ലീങ്ങള്‍ക്ക് നിസ്‌കാരം ആയിക്കൂടാ? യു.പി പൊലീസിനെതിരെ മാര്‍കണ്ഡേയ കട്ജു

കഴിഞ്ഞ ദവസം സംസ്ഥാനത്തൊട്ടാകെ നടത്തിയ അയ്യപ്പജ്യോതിയില്‍ നിന്ന് പൂര്‍ണ്ണമായും ബി.ഡി.ജെ.എസ് നേതാക്കള്‍ വിട്ടുനിന്നിരുന്നു.

എന്‍.എസ്.എസ് ജനല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തില്ല. ചങ്ങനാശ്ശേരിയില്‍ എന്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ ശശികുമാരവര്‍മയാണ് വിളക്ക് തെളിയിച്ചത്.

പെരുന്നയില്‍ അയ്യപ്പ ജ്യോതി തെളിഞ്ഞപ്പോള്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമായര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പം മന്നം സമാധിയില്‍ എത്തി. അതേസമയം ആരും പുറത്തിറങ്ങിയില്ല.

അയ്യപ്പ ജ്യോതി തെളിച്ച സമയത്തു തന്നെ പതിവു പോലെ മന്നംസമാധിയില്‍ വിളക്കു തെളിച്ചു. എല്ലാ ദിവസവും ജി. സുകുമാരന്‍ നായര്‍ തന്നെയാണ് വൈകിട്ട് വിളക്കു തെളിയിക്കുന്നത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, ഒ.രാജഗോപാല്‍ എം.എല്‍.എ, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more