| Friday, 13th September 2013, 4:38 pm

ടര്‍ട്ടില്‍ നെക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കഴുത്തിനെ മറയ്ക്കുന്ന ടര്‍ട്ടില്‍ നെക്ക് ഇന്ന് ടീ ഷര്‍ട്ടുകളില്‍ മുന്‍പന്തിയിലാണ്. പാന്റുകള്‍ക്ക് ഇണങ്ങുന്ന പ്രിന്റുകളുള്ളവയും സ്‌കര്‍ട്ടിനിണങ്ങുന്ന കറുപ്പ് നിറത്തിലുള്ളവയും വിവിധ മോഡലുകളായി വിപണിയില്‍ എത്തുന്നുണ്ട്.

ടര്‍ട്ടില്‍ നെക്കിന് പുറത്ത് മറ്റ് വസ്ത്രങ്ങള്‍ ധരിക്കുന്ന ട്രെന്റും ഇപ്പോള്‍ പുതുതായുണ്ട്. ഏത് കാലാവസ്ഥയിലും അനുയോജ്യമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. .

ആദ്യകാലത്തൊക്കെ കപ്പല്‍ യാത്രക്കാരുടെ വേഷമായിരുന്നു ടര്‍ട്ടില്‍നെക്ക്. പിന്നീട് അത് സ്ത്രീകളുടെ പ്രധാന വേഷമായി മാറി. അധികം വണ്ണം തോന്നിക്കാത്ത ശരീരത്തോട് ഒട്ടിക്കിടക്കുന്ന ടര്‍ട്ടില്‍ നെക്കുകള്‍ പിന്നീട് ഒരു ട്രെന്‍ഡ് തന്നെ ആയി മാറുകയായിരുന്നു.

ടര്‍ട്ടില്‍ നെക്കിനൊപ്പം ധരിക്കുന്ന മറ്റ് വസ്ത്രങ്ങളും ആകര്‍ഷകമായിരിക്കണം. ലെതര്‍ ജാക്കറ്റുകളും അനില്‍മല്‍ പ്രിന്റ് പാന്റ്‌സും അതിനൊപ്പം ധരിക്കാം.

കറുപ്പും വെള്ളയും ഉള്‍പ്പെടെയുള്ള നിറങ്ങളില്‍ ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ചതും ശരീരത്തിന് ഇണങ്ങുന്നതുമായ ടര്‍ട്ടില്‍ നെക്കുകല്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇന്ന് ഏവര്‍ക്കും പ്രിയങ്കരമായ ഒരു വേഷം കൂടിയായി ടര്‍ട്ടില്‍ നെക്ക് മാറിക്കഴിഞ്ഞു.

We use cookies to give you the best possible experience. Learn more