രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയ, വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് 49 പ്രമുഖ വ്യക്തികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. എന്ത് കൊണ്ട് ഇങ്ങനെയൊരു നിലപാട് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടി സംവിധായിക അപര്‍ണ സെന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഈ സമ്മേളനത്തിനിടെ റിപ്പബ്ലിക്ക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമി തന്റെ റിപ്പോര്‍ട്ടറുടെ ഫോണ്‍ വഴി ചോദ്യം ചോദിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അപര്‍ണ സെന്‍ ഇത് അവഗണിച്ചിരുന്നു. ‘അര്‍ണബ് താങ്കള്‍ വീണ്ടും തര്‍ക്കുത്തരം തുടങ്ങിയിരിക്കുന്നു അല്ലേ… തര്‍ക്കുത്തരങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എനിക്കു തോല്‍പര്യമില്ല’ എന്ന് പറഞ്ഞാണ് അപര്‍ണ അര്‍ണാബിനെ അവഗണിച്ചത്. അപര്‍ണ അവഗണിച്ചെങ്കിലും അര്‍ണാബ് നിര്‍ത്താതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. അര്‍ണാബിന്റെ ഈ പ്രകടനം നിരവധി ട്രോളുകളാണ് സൃഷ്ടിച്ചത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അര്‍ണാബിനെ മുന്‍നിര്‍ത്തിയുള്ള ഒരു വീഡിയോ വൈറലായിരിക്കുകയാണ്. വീട്ടിലെത്താമെന്ന് പറഞ്ഞ സമയം കഴിഞ്ഞ് രണ്ട് മിനുറ്റ് കഴിഞ്ഞ് ഫോണ്‍ ചെയ്യുന്ന ഇന്ത്യന്‍ അമ്മമാരെ പോലെയാണ് അര്‍ണാബ് എന്ന തലക്കെട്ടോടെയാണ് വീഡിയോ. മാധ്യമപ്രവര്‍ത്തക കര്‍ണിക കോഹ്ലിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും വീഡിയോ മറ്റൊരു തലക്കെട്ടോടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘അപകടകരമായ ഈ ജല്‍പനത്തെ വീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് വാര്‍ത്താമാധ്യമങ്ങളെ വിമര്‍ശിക്കാന്‍ ഒരു അവകാശവുമില്ല. ഇതാണ് മാധ്യമപ്രവര്‍ത്തനം എങ്കില്‍, ഞാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി’. എന്നായിരുന്നു മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് അര്‍ണാബിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്.
‘പാവം അർണാബ്. ടെലിവിഷനിൽ ഒരു മാനസികരോഗ എപ്പിസോഡ് ചെയ്യുക എന്നത് എത്ര ദയനീയമാണ്…’ എന്നാണ് മറ്റൊരു മാധ്യമ പ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദി കുറിച്ചത്.