Kerala News
നാദാപുരത്തെ 16 കാരന്റെ മരണത്തില്‍ വഴിത്തിരിവ്; സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 03, 03:32 am
Saturday, 3rd April 2021, 9:02 am

കോഴിക്കോട്: നാദാപുരം പതിനാറുകാരന്റെ ദുരൂഹമരണക്കേസില്‍ പുതിയ വഴിത്തിരിവ്. ആത്മഹത്യയെന്ന കരുതിയ കേസ് കൊലപാതകമാണെന്നാണ് സൂചന.

2020 മെയ് 17 ന് മരിച്ച അസീസിനെ സ്വന്തം സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വെളളിയാഴ്ച വൈകീട്ടോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.
പ്രദേശത്തെ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ദൃശ്യങ്ങളെത്തിയട്ടുണ്ട്.

കുട്ടി മരിക്കുന്ന ദിവസം സുഹൃത്തുക്കളെ വിളിച്ച് വീട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Turning point in the death of a 16-year-old boy in Nadapuram