| Tuesday, 16th January 2024, 1:09 pm

വിദ്വേഷം വളര്‍ത്തിയതിന് ഇസ്രഈല്‍ ഫുട്‌ബോള്‍ താരത്തെപുറത്താക്കി തുര്‍ക്കി ക്ലബ്

സ്പോര്‍ട്സ് ഡെസ്‌ക്

ആളുകള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും സൃഷ്ടിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഇസ്രഈലി ഫുട്‌ബോളര്‍ സാഗിവ് ജെഹെസ്‌കലിനെ തുര്‍ക്കി ക്ലബ് അന്‍രാലിയാസ്‌പോര്‍ താരത്തെ ടീമില്‍ നിന്ന് പുറത്താക്കി. പ്രോസിക്യൂട്ടര്‍ വിചാരണക്ക് ശേഷം താരത്തെ തുര്‍ക്കിയില്‍ നിന്ന് നാടുകടത്തുകയും ചെയ്യുമെന്ന് അനഡോലു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച നടന്ന ഒരു ടര്‍ക്കിഷ് ടോപ് ഡിവിഷന്‍ മത്സരത്തില്‍ ഗോള്‍ നേടിയ ജെഹെസ്‌കെല്‍ കൈകൊണ്ട് ഹൃദയം ആംഗ്യം കാണിക്കുകയും ക്യാമറയില്‍ റിസ്റ്റ് ബാന്റ് കാണിച്ച് ആഹ്ലാദപ്രകടനം കാണിച്ചിരുന്നു. അതില്‍ ‘ഡേവിഡിന്റെ നക്ഷത്രവും 100 ദിവസം, 7.10’ എന്ന വാക്കും ഉണ്ടായിരുന്നു.

ഗസയിലെ ഇസ്രഈല്‍ കൂട്ടക്കൊലയെ പിന്തുണക്കുന്ന ആംഗ്യത്തിന്റെയും റിസ്റ്റ് ബാന്റിന്റെയും പേരിലാണ് താരത്തെ ചോദ്യം ചെയ്യുമെന്നും സ്വകാര്യ വിമാനത്തില്‍ നാടുകടത്തുമെന്നും ടര്‍ക്കിഷ് നീതിന്യായ വകുപ്പ് മന്ത്രി യില്‍മാസ് ടുങ്ക് പരഞ്ഞിരുന്നു.

എന്നാല്‍ താരം ഗസയിലെ സംഘര്‍ഷങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുവാനാണ് അത്തരത്തില്‍ ആംഗ്യം കാണിച്ചതെന്നും ഇങ്ങനെ ഒരു തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു.

‘യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഈ സമീപനത്തിന് ഞാന്‍ തുര്‍ക്കി ജനതയോട് മാപ്പ് പറയുന്നു.’ ചോദ്യം ചെയ്യലില്‍ അദ്ദേഹം താരം പരഞ്ഞു.

എന്നാല്‍ വൈ നെറ്റ് ന്യൂസിന്റെ അഭിപ്രായത്തില്‍ താരം കാണിച്ച ആംഗ്യം ഗസയിലെ ഇസ്രഈല്‍ ബന്ധികളോടുള്ള ഒരു മാനുഷിക ആംഗ്യമാണെന്നും താരം പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി ഗസയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണങ്ങളെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ‘വംശഹത്യ’ എന്ന് വിശേഷിപ്പിച്ചിരുന്നു. കൂടാതെ അദ്ദേഹം ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘ഗസയിലെ കശാപ്പുകാരന്‍’ എന്ന് മുദ്രകുത്തുകയും അഡോള്‍ഫ് ഹിറ്റ്ലറുമായി താരതമ്യം ചെയ്യുകയും ചെയ്തു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 24,100 ആയി വര്‍ധിച്ചുവെന്നും 60,317 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇസ്രഈലിന്റെ ആക്രമണത്തില്‍ ഞായറാഴ്ച മാത്രമായി 132 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 265 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Turkish club expels Israeli football player for inciting hatred

We use cookies to give you the best possible experience. Learn more