| Wednesday, 18th April 2018, 8:00 pm

തുര്‍ക്കിയില്‍ നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് എര്‍ദോഗന്‍; ജൂണ്‍ 24ന് തെരഞ്ഞെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: പാര്‍ലിമെന്ററി, പ്രസിഡന്റഷ്യല്‍ തെരഞ്ഞെടുപ്പുകള്‍ നേരത്തേ നടത്താനൊരുങ്ങി തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗന്‍. അടുത്ത വര്‍ഷം നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഈ വരുന്ന ജൂണ്‍ 24ന് തന്നെ നടത്താനാണ് തീരുമാനം.

സിറിയയിലെയും ഇറാനിലെയും അനിശ്ചിതത്വം കാരണം നേരത്തെ തെരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നു എന്നാണ് എര്‍ദോഗന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞത്. രാജ്യം രാഷ്ട്രപതി കേന്ദ്രീകൃത സംവിധാനത്തിലേക്ക് പെട്ടെന്ന് തന്നെ മാറേണ്ട സാഹചര്യമുള്ളത് കൊണ്ടാണ് തെരഞ്ഞെടുപ്പെന്നും എര്‍ദോഗന്‍ വ്യക്തമാക്കി.


Read | അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രചരണം: വ്യാജവാര്‍ത്ത പ്രചരിച്ചിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ്


രാഷ്ട്രപതി കേന്ദ്രീകൃത സംവിധാനത്തിന് കഴിഞ്ഞ വര്‍ഷം വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചിരുന്നെങ്കിലും ഈ തെരഞ്ഞെടുപ്പിന് ശേഷമേ അത് നിലവില്‍ വരൂ.

24ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും കമ്മിഷന്‍ അംഗീകരിച്ചാല്‍ മാത്രമേ തിയ്യതി അന്തിമമാവുകയുള്ളൂ. എന്നാല്‍ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.


Read | ബി.സി.സി.ഐയെ ഇനി മുതല്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം: നിയമകമ്മീഷന്‍


2009 നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. പാര്‍ലിമെന്ററി സംവിധാനത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തുര്‍ക്കിയില്‍ ഇനി രാഷ്ട്രപതിക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും.

We use cookies to give you the best possible experience. Learn more