| Wednesday, 19th January 2022, 4:42 pm

'ഖത്തറിലെത്തുന്ന ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നമ്മുടെ സൈനികരായിരിക്കും സുരക്ഷയൊരുക്കുക'; ലോകകപ്പിലേക്ക് 3000ലധികം സുരക്ഷാ ജീവനക്കാരെ നല്‍കുമെന്ന് തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന പുരുഷന്മാരുടെ ഫുട്‌ബോള്‍ ലോകകപ്പിന് സഹായം വാഗ്ദാനം ചെയ്ത് ഖത്തര്‍. സുരക്ഷാ ജീവനക്കാരെ ലോകകപ്പ് നടത്തിപ്പിനായി നല്‍കുമെന്നാണ് ഖത്തര്‍ അറിയിച്ചിരിക്കുന്നത്.

3250 സുരക്ഷാ ഉദ്യോഗസ്ഥരെയായിരിക്കും ഇത്തരത്തില്‍ കൈമാറുക.

തുര്‍ക്കിയുടെ ആഭ്യന്തരമന്ത്രി സുലെയ്മാന്‍ സൊയ്‌ലു ആണ് ഇക്കാര്യം പറഞ്ഞത്. ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് തുര്‍ക്കി പരിശീലനം നല്‍കിയിട്ടുണ്ടെന്നും സൊയ്‌ലു പറഞ്ഞു.

തുര്‍ക്കിയിലെ തെക്കന്‍പ്രദേശത്തുള്ള നഗരമായ അന്‍ടല്യയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ബോംബ് സ്‌ക്വാഡിലെ സൈനികര്‍, തുര്‍ക്കി സ്‌പെഷ്യല്‍ ഫോഴ്‌സ്, ബോംബ് ഡിറ്റക്ഷന്‍ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സുരക്ഷാ സൈന്യത്തെയായിരിക്കും കൈമാറുക.

2022 നവംബറിലാണ് ഖത്തറില്‍ ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബര്‍ വരെ നീളുന്ന ലോകകപ്പിനായി 45 ദിവസത്തേക്കാണ് തുര്‍ക്കി ഖത്തറിന് സൈനികരെ നല്‍കുന്നത്.

നയതന്ത്ര തലത്തില്‍ തുര്‍ക്കിയും ഖത്തറും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. വ്യാപാര-സൈനിക-സാമ്പത്തിക മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും സഹകരണമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Turkey will send 3,250 security forces to 2022 Qatar Football World Cup

We use cookies to give you the best possible experience. Learn more