ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന പുരുഷന്മാരുടെ ഫുട്‌ബോള്‍ ലോകകപ്പിന് സഹായം വാഗ്ദാനം ചെയ്ത് ഖത്തര്‍. സുരക്ഷാ ജീവനക്കാരെ ലോകകപ്പ് നടത്തിപ്പിനായി നല്‍കുമെന്നാണ് ഖത്തര്‍ അറിയിച്ചിരിക്കുന്നത്.
3250 സുരക്ഷാ ഉദ്യോഗസ്ഥരെയായിരിക്കും ഇത്തരത്തില്‍ കൈമാറുക.
തുര്‍ക്കിയുടെ ആഭ്യന്തരമന്ത്രി സുലെയ്മാന്‍ സൊയ്‌ലു ആണ് ഇക്കാര്യം പറഞ്ഞത്. ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് തുര്‍ക്കി പരിശീലനം നല്‍കിയിട്ടുണ്ടെന്നും സൊയ്‌ലു പറഞ്ഞു.
തുര്‍ക്കിയിലെ തെക്കന്‍പ്രദേശത്തുള്ള നഗരമായ അന്‍ടല്യയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.