| Friday, 14th August 2020, 2:04 pm

'ചരിത്രം നിങ്ങളോട് പൊറുക്കില്ല, മറക്കുകയും ഇല്ല'; ഇസ്രഈലുമായുള്ള ബന്ധത്തില്‍ യു.എ.ഇയോട് തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോവുന്ന ഇസ്രഈല്‍- യു.എ.ഇ അനുനയ ധാരണയ്ക്ക് പിന്നാലെ പ്രതികരണവുമായി തുര്‍ക്കി.

യു.എ.ഇയുടെ ഈ നീക്കത്തിന് ചരിത്രം മാപ്പു തരില്ലെന്നാണ് തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

‘യു.എ.ഇയുടെ ഈ കപട സ്വഭാവത്തെ ചരിത്രവും മേഖലയിലെ ജനങ്ങളുടെ മനസാക്ഷിയും ഒരിക്കലും മറക്കുകയോ മാപ്പു നല്‍കുകയോ ഇല്ല സങ്കുചിത താല്‍പര്യങ്ങള്‍ക്കായി ഫലസ്തീനിയന്‍ ജനതയെ വഞ്ചിച്ചു,’ തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു.

ഏകപക്ഷീയമായ നീക്കത്തിലൂടെ അറബ് ലീഗിന്റെ 2002 ലെ അറബ് സമാധാന പദ്ധതിയെ ഇല്ലാതാക്കാനുള്ള നടപടി ആശങ്കാ ജനകമാണെന്നും തുര്‍ക്കി പ്രതികരിച്ചു.

നേരത്തെ വിഷയത്തില്‍ ഫലസ്തീന്‍ നേതൃത്വം രംഗത്തു വന്നിരുന്നു. യു.എ.ഇയും ഇസ്രഈലും യു.എസും ഒരുമിച്ച് നടത്തിയ ഈ പ്രഖ്യാപനത്തെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമ്മുദ് അബ്ബാസിന്റെ വക്താവ് അറിയിച്ചു. ഫലസ്തീനെ ചതിക്കുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

സമാനമായി ഫലസ്തീനിലെ ഹമാസ് നേതൃത്വവും പ്രതികരിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശ നിഷേധത്തിനും ഇസ്രഈല്‍ അധിനിവേശത്തിനും ഇത് കാരണമാവുമെന്ന് ഹമാസ് പ്രതിനിധി ഹസിം ഖാസിം പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more