ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകം ഹാഗിയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ പുതിയ നിബന്ധനകള്‍ കൊണ്ടു വന്ന് തുര്‍ക്കി അധികൃതര്‍.
ഹാഗിയ സോഫിയക്കുള്ളിലെ ക്രിസ്ത്യന്‍ ആരാധനാ ബിംബങ്ങള്‍ നിലനിര്‍ത്തും. എന്നാല്‍ പ്രാര്‍ത്ഥനാ സമയത്ത് ഇവ കര്‍ട്ടന്‍ കൊണ്ട് മറയ്ക്കപ്പെടും. മറ്റ് സമയങ്ങളില്‍ ക്രിസ്ത്യന്‍ ആരാധനാ ബിംബങ്ങള്‍ മറയ്ക്കാതെ വെക്കുകയും എല്ലാവര്‍ക്കും പ്രവേശനാനുമതിയും നല്‍കും. തുര്‍ക്കി ഭരണ പാര്‍ട്ടിയായ എ.കെ പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 24 ന് ഹാഗിയ സോഫിയയില്‍ പ്രാര്‍ത്ഥന നടക്കുമെന്ന് നേരത്തെ പ്രസിഡന്റ് റെജപ് തയിപ് എര്‍ദൊഗാന്‍ അറിയിച്ചിരുന്നു.
ഓട്ടോമന്‍ പട ഹാഗിയ സോഫിയ മുസ്ലിം പള്ളി ആക്കുന്നതിന് മുമ്പ് ആയിരത്തിലേറെ വര്‍ഷം ഇത് ക്രിസ്ത്യന്‍ ആരാധനാമായിരുന്നു. 1453 ലാണ് ക്രിസ്്ത്യന്‍ പള്ളി മസ്ജിദാക്കുന്നത്. പിന്നീട് ആധുനിക തുര്‍ക്കി സ്ഥാപിതമായ ഘട്ടത്തില്‍ 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.
നിലവില്‍ റഷ്യ, അമേരിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും യുനെസ്‌കോയും തുര്‍ക്കിയുടെ തീരുമാനത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 80 വര്‍ഷത്തിലേറെയായി യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമായിരുന്നു ഹാഗിയ സോഫിയ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ