| Saturday, 18th February 2023, 6:02 pm

തുർക്കി-സിറിയ ഭൂചലനം; കാണാതായ ഫുട്ബോൾ താരം മരണപ്പെട്ടെന്ന് സ്ഥിരീകരണം

സ്പോര്‍ട്സ് ഡെസ്‌ക്

തുർക്കിയിലും സിറിയയിലും വൻ നാശം വിതച്ച ഭൂചലനത്തിൽ പെട്ട് കാണാതായ ഘാന രാജ്യാന്തര ഫുട്ബോൾ താരവും ന്യൂകാസിൽ യുണൈറ്റഡ് താരവുമായ ക്രിസ്ത്യൻ അറ്റ്സു മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

അദ്ദേഹം താമസിച്ചിരുന്ന റെസിഡൻഷ്യൽ മേഖലയിലെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നാണ് താരത്തിന്റെ ശവശരീരം കണ്ടെത്തിയത്. തുർക്കിയിലെ പ്രാദേശിക മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതായി താരത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

തുർക്കിയുടെ തെക്കൻ പ്രവിശ്യയായ ഹതായിയിൽ നിന്നാണ് താരത്തിന്റെ ശരീരം കണ്ടുകിട്ടിയതെന്നാണ് അറ്റ്സുവിന്റെ മാനേജർ മുറാദ് ഉസുൻമെഹ്മദ് ഡി.എച്ച്.എ ന്യൂസിനോട് പ്രതികരിച്ചത്.

“അറ്റ്സുവിന്റെ ജീവനറ്റ ശരീരാവശിഷ്ടങ്ങൾ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫോണും മൃതദേഹത്തിന് സമീപത്ത്‌ നിന്നും കണ്ടെത്തിയിട്ടുണ്ട്,’ ഉസുൻമെഹ് മദ് പറഞ്ഞു.

താരത്തിന്റെ ഏജന്റായ നനാ സെച്ചിയറാണ്  ശവശരീരം കണ്ടെത്തിയതായി ലോകത്തെ അറിയിച്ചത്. ട്വീറ്റിലൂടെയായിരുന്നു സെച്ചിയർ വാർത്ത പുറത്ത് വിട്ടത്.

“താങ്ങാനാവാത്ത വിഷമത്തോടെയും ദുഃഖ ഭാരത്തോടെയും, അറ്റ്സുവിന്റെ ശവ ശരീരം ഇന്ന് രാവിലെ കണ്ടെടുത്തതായി ഞാൻ നിങ്ങളെ അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്നേഹിച്ചവരുടെയും ദുഖത്തിൽ ഞാൻ പങ്ക് ചേരുന്നു.,’ സെച്ചിയർ ട്വീറ്റ് ചെയ്തു.

അതേസമയം തുർക്കി-സിറിയ ഭൂചലനത്തിൽ 45,000 പേർ ഇതുവരെ മരണപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തുർക്കിയിൽ കഴിഞ്ഞ 100 വർഷങ്ങൾക്കിടയിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights:Turkey-Syria earthquake; Missing footballer Christian Atsu dead is confirmed

Latest Stories

We use cookies to give you the best possible experience. Learn more