തുർക്കിയിലും സിറിയയിലും വൻ നാശം വിതച്ച ഭൂചലനത്തിൽ പെട്ട് കാണാതായ ഘാന രാജ്യാന്തര ഫുട്ബോൾ താരവും ന്യൂകാസിൽ യുണൈറ്റഡ് താരവുമായ ക്രിസ്ത്യൻ അറ്റ്സു മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
അദ്ദേഹം താമസിച്ചിരുന്ന റെസിഡൻഷ്യൽ മേഖലയിലെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നാണ് താരത്തിന്റെ ശവശരീരം കണ്ടെത്തിയത്. തുർക്കിയിലെ പ്രാദേശിക മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതായി താരത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
തുർക്കിയുടെ തെക്കൻ പ്രവിശ്യയായ ഹതായിയിൽ നിന്നാണ് താരത്തിന്റെ ശരീരം കണ്ടുകിട്ടിയതെന്നാണ് അറ്റ്സുവിന്റെ മാനേജർ മുറാദ് ഉസുൻമെഹ്മദ് ഡി.എച്ച്.എ ന്യൂസിനോട് പ്രതികരിച്ചത്.
“അറ്റ്സുവിന്റെ ജീവനറ്റ ശരീരാവശിഷ്ടങ്ങൾ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫോണും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്,’ ഉസുൻമെഹ് മദ് പറഞ്ഞു.
താരത്തിന്റെ ഏജന്റായ നനാ സെച്ചിയറാണ് ശവശരീരം കണ്ടെത്തിയതായി ലോകത്തെ അറിയിച്ചത്. ട്വീറ്റിലൂടെയായിരുന്നു സെച്ചിയർ വാർത്ത പുറത്ത് വിട്ടത്.
It is with the heaviest of hearts that I have to announce to all well wishers that sadly Christian Atsu’s body was recovered this morning
My deepest condolences go to his family and loved ones. I would like to take this opportunity to thank everyone for their prayers and support
“താങ്ങാനാവാത്ത വിഷമത്തോടെയും ദുഃഖ ഭാരത്തോടെയും, അറ്റ്സുവിന്റെ ശവ ശരീരം ഇന്ന് രാവിലെ കണ്ടെടുത്തതായി ഞാൻ നിങ്ങളെ അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്നേഹിച്ചവരുടെയും ദുഖത്തിൽ ഞാൻ പങ്ക് ചേരുന്നു.,’ സെച്ചിയർ ട്വീറ്റ് ചെയ്തു.
I ask that whilst we make the necessary arrangements, that everyone would please respect the privacy of the family during this very difficult time.