ഇസ്താംബുള്‍: തുര്‍ക്കിയില്‍ വെള്ളിയാഴ്ച നമസ്‌കാരം അടക്കമുള്ള എല്ലാവിധ പ്രാര്‍ത്ഥനകളും നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.
80 മില്യണ്‍ ജനസംഖ്യയുള്ള തുര്‍ക്കിയില്‍ 18 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലോകത്തെല്ലായിടത്തും കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥന പോലെയുള്ള ആരാധാനാ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നത് അപകടകരമാകുമെന്ന് കണ്ടതിനാലാണ് നടപടിയെന്ന് തുര്‍ക്കിയുടെ മതകാര്യ വിഭാഗം മേധാവി അലി അര്‍ബാസ് അറിയിച്ചു.
‘മനുഷ്യജീവിതത്തെ അപകടകരമാക്കുന്ന ഒന്നും ഇസ്‌ലാം അനുവദിക്കുന്നില്ല. പ്രവാചകനായ മുഹമ്മദിന്റെ ഹദീസില്‍ പകര്‍ച്ചവ്യാധികളില്‍ നിന്ന് ജനങ്ങള്‍ സ്വയം രക്ഷനേടണമെന്ന് പറയുന്നുണ്ട്.’ അലി അര്‍ബാസ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആരാധാനാലയങ്ങളിലെത്തി വെള്ളിയാഴ്ച പ്രാര്‍ത്ഥന അടക്കം നടത്തുന്നത് നിരോധിക്കുകയാണ്. ഇസ്‌ലാം മതവിശ്വാസികള്‍ വെള്ളിയാഴ്ച നമസ്‌കാരം വീട്ടിലിരുന്ന് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിയില്‍ നേരത്തെ തന്നെ സ്‌കൂളുകളും ബാറുകളും നിശാക്ലബുകളും അടച്ചിരുന്നു.
WATCH THIS VIDEO: