| Friday, 3rd May 2024, 4:42 pm

ഒരു സിഗ്നല്‍ തന്നിട്ടുണ്ട്.....വലിയ സിഗ്നല്‍... ജോസച്ചായന്റെ സാമ്പിള്‍ വെടിക്കെട്ട് ഉടനെയെത്തും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിനൊന്നാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയുടെ ത്രൂ ഔട്ട് ആക്ഷന്‍ ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. മിഥുന്‍ മാനുവലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നേരത്തെ ജൂണ്‍ 13ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം മെയ് 23ലേക്ക് മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് എഡിറ്റര്‍ കൂടിയായ ഷമീര്‍ മുഹമ്മദ് പുറത്തുവിട്ടു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഷമീര്‍ ട്രെയ്‌ലറിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ട്രെയ്‌ലര്‍ കട്ട് കഴിഞ്ഞതിന്റെ ഫോട്ടോ പങ്കുവെച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്.

മെയ് മാസത്തിലെ വന്‍ റിലീസുകളുടെ ലിസ്റ്റിലേക്ക് ടര്‍ബോയും ചേര്‍ന്നിരിക്കുകയാണ്. നിവിന്‍ പോളി- ഡിജോ ജോസ് ആന്റണി ചിത്രം മലയാളി ഫ്രം ഇന്ത്യ, ടൊവിനോ- ജീന്‍ പോള്‍ കോമ്പോയുടെ നടികര്‍, പൃഥ്വിരാജ്- ബേസില്‍ ജോസഫ് ഒന്നിക്കുന്ന വിപിന്‍ ദാസ് ചിത്രം ഗുരുവായൂരമ്പല നടയില്‍ എന്നീ സിനിമകളുടെ ലിസ്റ്റിലേക്കാണ് ടര്‍ബോയും ചേരുന്നത്.

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന സിനിമയെന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് വന്‍ ബജറ്റിലാണ് മമ്മൂട്ടിക്കമ്പനി ടര്‍ബോ അണിയിച്ചൊരുക്കുന്നത്. കന്നഡ താരം രാജ്.ബി. ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തിലുണ്ട്. ഭ്രമയുഗത്തിന് ശേഷം ക്രിസ്‌റ്റോ സേവിയര്‍ സംഗീതം നല്‍കുന്ന ചിത്രമെന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്.

Content Highlight: Turbo teaser update announced by editor

Latest Stories

We use cookies to give you the best possible experience. Learn more